sameerpkk | Date: ചൊവ്വ, 21-04-2009, 7:01 PM | Message # 16 |
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
| ആയിരം കണ്ണി അമ്പലത്തിനുമായി ബന്ധപ്പെട്ട കാഴ്ച്ചയെടുപ്പ് ചേറ്റുവ നേര്‍ചക്ക് ഉണ്ടായി എന്ന് കേട്ടപ്പോള്‍ വല്ലാത്ത അല്‍ഭുതം തോന്നി. വര്‍ഷങ്ങളായി ജാറവുമായി ബന്ധപ്പെട്ട് നടക്കുന്ന നേര്‍ച്ച തന്നെ അനിസ്ലാമികമാണ്. പക്ഷെ അന്നത്തെ ആള്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു സാഹസത്തിനു മുതിര്‍ന്നിരുന്നില്ല. ഇനി ഒരു പക്ഷെ വരും നാളുകളില്‍ ഇതിനെക്കാളും ഭീകരമായ ആചാരങ്ങളുമായി നമ്മുടെ ചേറ്റുവ വീണ്ടും വരും. അന്നും അതിനു താങ്ങായി കുറെ ആളുകളും ഉണ്ടാവും. എന്തും ആവാം. പക്ഷെ അതിനു ഇസ്ലാമിന്‍റെ ബാനര്‍ വേണ്ടല്ലോ. തുടക്കത്തില്‍ തന്നെ ചെറിയ തെറ്റുകളെ എതിര്‍ക്കുവാന്‍ ഖത്തീബും പള്ളി കമ്മിറ്റിയും ശ്രമിച്ചിരുന്നെങ്കില്‍ ഇത്രയ്ക്കു വഷളാകുമായിരുന്നില്ല. അല്ലാഹുവിനു വേണ്ടി ശബ്ദിക്കുവാന്‍ ചേറ്റുവയില്‍ നിന്ന് ഒരു ശബ്ദം കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു. ഒരു മുസ്ലിമെന്ന നിലയില്‍ എന്‍റെ ബാധ്യതയായ പിന്തുണ ഞാന്‍ ഇവിടെ പ്രഖ്യാപിക്കുന്നു. പ്രതികരണ ശേഷിയുള്ള സഹോദരങ്ങളെ ഉണരുക. അല്ലാഹു നമ്മെ നേരായ മാര്‍ഗ്ഗത്തില്‍ ആക്കട്ടെ. [
സമീര്‍ കലന്തന്‍ ചേറ്റുവ
സന്ദേശം തിരുത്തിയത് sameer - ചൊവ്വ, 21-04-2009, 10:57 PM |
|
| |