ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
 • Page 1 of 2
 • 1
 • 2
 • »
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » ചേറ്റുവക്കാരുടെ ആഘോഷം (നിങ്ങളെങ്ങിനെ പ്രതികരിക്കുന്നു)
ചേറ്റുവക്കാരുടെ ആഘോഷം
chettuwamwcDate: വ്യാഴം, 05-03-2009, 2:58 PM | Message # 1
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ചേറ്റുവക്കാര്‍ക്ക് പ്രാദേശികമായി ഒരു ആഘോഷം സംഘടിപ്പിക്കുന്നതിലുള്ള ആവശ്യകത .എല്ലാ സംഘടനകള്‍ക്കും കൂടി ഒരു ആഘോഷം എല്ലാവരും കൂടി ഒന്നിച്ചു നടത്തുന്നതില്‍ എന്തെങ്ങിലും തെറ്റുണ്ടോ ? നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു .

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
MohdDate: വെള്ളി, 06-03-2009, 2:59 PM | Message # 2
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 6
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
oru thettum illa. athu nammude naadinte aikkyam nila nirthum
 
faisalDate: ശനി, 07-03-2009, 3:08 PM | Message # 3
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
Njanum angeekarikkunnu. ellavarkkum koodi celbrate cheyyan vendi ippol Chettuwa Mela sangadippichittundu.
 
mohammediqbalDate: ചൊവ്വ, 10-03-2009, 11:19 PM | Message # 4
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും.
സ്നേഹത്തോടെ നിങ്ങളുടെ കൂടെ ഈ ചര്‍ച്ചയില്‍ പങ്ക് ചേരുന്നു. ആഘോഷം ആര്‍ക്കും സംഘടിപ്പിക്കാം, അത് കൊണ്ഡ് സമൂഹത്തിനും, നാടിനും, നേട്ടമുണ്ഡെങ്കില്‍, സമുദായിക മൈത്രിക്ക് നേട്ടമുണ്ഡെങ്കില്‍, ഹിന്ദുവും,മുസ്ലിമും,ക്രിസ്ത്യനും, സുന്നിയും,മുജാഹിദും,ജമാ‍അത്തും, അല്ലാത്ത ചേറ്റുവക്കാരുടെ ഒത്ത് ചേരലാണെങ്കില്‍ സ്വാഗതം തന്നെ..ഒരു നിബന്ധന മാത്രം. ഒന്നിലും ഇസ്ലാമിന്റ്റെ പേര് വലിച്ചിടരുത്. ആ പേരാണ് ഇന്ന് എന്ത് തെമ്മാടിത്തം ചെയ്യാനും, നിരപരാധികളെ ബോംബിട്ട് കൊല്ലാനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നത് .അത് നാം ഉള്‍പ്പെടുന്ന ആ സമുദായത്തിലെ ചിലരാണ്. അതിനെതിരെ ശക്തമായി പ്രധികരിക്കാന്‍ നാം മുന്നോട്ട് വരണം. ദീനി വിദ്യാഭ്യാസത്തിന്റെ കുറവോ അല്ലെങ്കില്‍ തെറ്റായ കൈകളിള്‍ നമ്മുടെ യുവാക്കള്‍ എത്തിപ്പെടുന്നതോ ആണ് ഈ സമുദായത്തെ ഇത്രമാത്രം തരം താഴ്ത്താന്‍ ഇട വരുത്തിയത്. അത് കൊണ്ഡ് നമ്മുടെ നാട്ടിന്ന് അങ്ങിനത്തെ ഒരു മോശപ്പേര് ഉണ്ഡാകാതെ നാം ഓരോരുത്തരും നോക്കേണ്ഡതാണ്. അതിലുപരിയായി നാം ദീനിയായി എത്ര മോശമാണെങ്കിലും തന്റെ പ്രവര്‍ത്തനത്താല്‍ തന്റെ സമുദായത്തിനും അല്ലാഹുവിന്റെ റസൂലിനും ഒരു അഭിമാനക്ഷതം ഉണ്ഡാകാതിരിക്കാന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ഡതാണ്. നാം ദീനിന്റെയും ഇസ്ലാമിന്റെയും പേര് പറഞ്ഞ് ഓരോ ആഘോഷങ്ങള്‍ ഉണ്ഡാക്കുമ്പോള്‍ അതിന് ദീനുമായി എന്ത് ബന്ധമാണുള്ളതെന്ന് സമുദായത്തെ ബോദ്യപ്പെടുത്തേണ്ഡത് നാം തന്നെയാണ്. ദീനിന്റെ പേരില്‍ അനിസ്ലാമിക ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ, അതിനെ പ്രോത്സാഹിപ്പിക്കാനോ ശ്രമിക്കരുത്. അതിനെതിരെ നമ്മുടെ സമുദായത്തെ ബോധവല്‍കരിക്കേണ്ഡത് നാം ഓരോരുത്തരുടെയും ബാദ്ധ്യതയാണ്. അങ്ങിനത്തെ ആഘോഷത്തിനെതിരില്‍ എന്റെ അഭിപ്രായം ഞാന്‍ മാപ്പിളപ്പൂരം എന്ന ബ്ലോഗില്‍ രേഖപ്പെടുത്തിയിട്ടുണ്ഡ്.താഴെ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക. നന്ദി.
അല്ലാഹുവിന്റെ പ്രീതിക്കായുള്ള നമ്മുടെ ഓരോ പ്രവര്‍ത്തനവും അല്ലാഹു എളുപ്പമാക്കിത്തരട്ടെ. ആമീന്‍.

മുഹമ്മദ് ഇഖ്ബാല്‍. അബുദാബി. click below links.. thanks.
Mappilapooram


സന്ദേശം തിരുത്തിയത് mohammediqbal - ബുധന്‍, 11-03-2009, 1:14 PM
 
faisalDate: വ്യാഴം, 12-03-2009, 7:29 AM | Message # 5
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
താങ്കളുടെ അഭിപ്രായം കണ്ടു. ഒപ്പം ബ്ലോഗും. നമ്മുടെ നാടിന്നു ഒരു മോശപ്പേരും ഉണ്ടാകാതെ നോക്കണം എന്ന് നിങ്ങള്‍ പറഞ്ഞത് അംഗീകരിച്ചു കൊണ്ടാണ് ഞാന്‍ നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിച്ചത്. പക്ഷെ അത് കാണുന്ന ആര്‍ക്കും നമ്മുടെ നാടിനെ കുറിച്ച് ഒരു മതിപ്പും തോന്നില്ല. സ്വന്തം നാടിന്നെ എല്ലാവരുടെയും മുന്നില്‍ ഇത്രയ്ക്കു മോശമാക്കെണ്ടിയിരുന്നില്ല. ഇസ്ലാമികമായി എന്ത് തെറ്റാണ് നിങ്ങള്‍ അതില്‍ കാണുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. മരണപ്പെട്ട മഹാത്മാക്കള്‍ ഒന്നും കേള്‍ക്കുന്നില്ല എന്ന മിഥ്യാ ധാരണയില്‍ നിന്നാണ് ആ ആശയം ഉടലെടുത്തത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മരിച്ചവര്‍ കേള്‍ക്കില്ല എന്ന് നിങ്ങള്‍ക്ക് ഖുറാന്‍ കൊണ്ടോ ഹദീസ് കൊണ്ടോ തെളിയിക്കാന്‍ പറ്റുമോ? അവര്‍ മരണ ശേഷവും നമ്മെ സഹായിക്കില്ല എന്ന് നിങ്ങള്‍ക്ക് തെളിവുകളുടെ സഹായത്തോടെ വിവരിക്കുവാന്‍ പറ്റുമോ?

Added (12-03-2009, 7:29 Am)
---------------------------------------------
അസ്സലാമു അലൈക്കും അട്മിനിസ്ട്രെട്ടര്‍,
ഗൌരവപരമായ ഈ ചര്‍ച്ച നമ്മുടെ നിയമാ വലിക്കു എതിരാവുന്നില്ല എന്ന് തോന്നുന്നു. ദയവു ചെയ്തു ഈ അഭിപ്രായം ഡിലീറ്റ് ചെയ്യരുത്.

 
mohammediqbalDate: ശനി, 14-03-2009, 1:48 AM | Message # 6
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും.
ഫൈസലെ നിന്റെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ഡ്. ഇത് ദീനാണ് നമുക്ക് ഇതില്‍ ഒരു അഡ്ജസ്റ്റ്മെന്റും ചെയ്യാനില്ല. ഒന്നുകില്‍ അംഗീകരിച്ച് മുഅമിനായി ജീവിക്കാം. അല്ലെങ്കില്‍ ഏത് വിഭാഗത്തെപ്പോലെ കഴിയാന്‍ ആഗ്രഹിക്കുന്നുവോ അങ്ങിനെയുമാവാം. താങ്കള്‍ സുന്നിയായിരുന്നെങ്കില്‍ കുറച്ച് കൂടെ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുമായിരുന്നു. താങ്കളുടെ ചോദ്യം ഇസ്ലാമികമായി ഇതില്‍ എന്ത് തെറ്റാണ് കാണുന്നത് എന്ന്.? ഞാന്‍ ഇത് 100% തെറ്റാണെന്ന് വാദിക്കുമ്പോള്‍ ഇത് 100% ഇസ്ലാമികമായി ശരിയാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തേണ്ഡത് ഫൈസലാണ്. അതിന് 10 ലക്ഷം രൂപയാണ് ഇനാം. സത്യത്തില്‍ ഇത് എന്റെ ഫത്’വ അല്ല. ഗ്രൂപ്പുകള്‍ പിറക്കുന്നതിന് മുന്‍പുള്ള സമസ്തയിലെ ഉലമാക്കളുടെ ഫത്’വ ആണ്. അവരുടെ ഗ്രന്ഥങ്ങളില്‍ എഴുതി രേഖപ്പെടുത്തിയ കാര്യമാണ്. ഇത് ആരും പറയില്ല. ഉദാഹരണത്തിന് നമ്മുടെ ചേറ്റുവ പള്ളിയിലെ ഖത്തീബ് ജുമുഅക്ക് ശേഷം പറയുകയാണ് ഇത് തെറ്റാണ്. ആരും അതില്‍ പങ്കെടുക്കരുത് എന്ന്. അടുത്ത ആഴ്ച ഖത്തീബ് വേറെ വരില്ലേ. അവര്‍ അവരുടെ ബുദ്ധിമുട്ടുകൊണ്ഡ് പല കാര്യങ്ങളും സമൂഹത്തില്‍ തുറന്ന് പറയുന്നില്ല. ചിലരെ പാട്ടിലാക്കി ചില കാര്യങ്ങള്‍ക്ക് ഫത്’വയും വാങ്ങും. താങ്കള്‍ക്ക് സുന്നീ പണ്ഡിതന്മാരുടെ ഫത്’വ അംഗീഗരിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ഡീല്‍ ഒരു ഗ്രൂപ്പിനെ സമീപിച്ച് ഞാന്‍ ഇങ്ങിനെയൊക്കെ പറയുന്നുണ്ഡ്. അത് കാണിച്ച് കൊടൂത്തിട്ട് അവരുടെ മറുപടി കിട്ടിയതിന്‍ ശേഷം അംഗീകരിച്ചാല്‍ മതി..
പിന്നെ എന്റെ മനസ്സിലെ ധാരണകള്‍ വായിച്ച് ഞാന്‍ പറയാത്ത, പ്രവര്‍ത്തിക്കാത്ത , ചിന്തിക്കാത്ത കാര്യങ്ങള്‍ ആരോപിക്കരുത്. എനിക്ക് പല സൈറ്റുകളും ഗ്രൂപ്പുകളും അതിലൊക്കെ പല ദീനീ സംവാദങ്ങളുമുണ്ഡ്. ഏതെങ്കിലും ഒന്നില്‍ ഞാന്‍ മരിച്ചവര്‍ കേള്‍ക്കില്ല. അവര്‍ സഹായിക്കില്ല എന്ന് പറഞ്ഞതായൊ, എഴുതിയതായൊ ഫൈസലിന് തെളിയിക്കാമൊ.? ഒരാളെക്കുറിച്ച് അയാള്‍ പറയാത്തത്, ചിന്തിക്കാത്തത്, പ്രവര്‍ത്തിക്കാത്തത് അയാള്‍ക്കെതിരില്‍ ആരോപിക്കല്‍ വലിയ കുറ്റമാണ്. ഒരാള്‍ക്കെതിരില്‍ കളവ് പറയലാണത്. ബോധപൂര്‍വ്വം ഒരു കളവ് പറഞ്ഞാല്‍ ആ നിമിഷം മുതല്‍ അവന്ന് അല്ലാഹുവിന്റെ ലഅനത്താണ്...لعنت اللہ علیٰ الکاذِ بین ..
അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു കളവ് പറയുന്നവന്‍ എന്നില്‍പ്പെട്ടവനല്ല (മുസ്ലിമല്ല.)وقال رسول الله الكذاب ليس منا . ആ നിമിഷം മുതല്‍ അവന്റെ ഒരു ഇബാദത്തും, ഒരു ദുആയും അല്ലാഹു സ്വീകരിക്കുന്നതല്ല ആ കളവിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടാത്തിടത്തോളം...!! ഇത്രയും ഭയങ്കര തെറ്റായ ഈ കളവ് പറയല്‍ നമുക്ക് എത്ര നിസ്സാരം. അല്ലാഹു പൊറുത്ത് തരട്ടെ ആമീന്‍.. കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ചിന്തിക്കാതെ ദീനിയ്യായി ചിന്തിക്കുക. എല്ലാം ശരിയാകും. ഇന്‍ശാ അല്ലാഹ്.. നിറുത്തട്ടെ.
സ്നേഹത്തോടെ,
മുഹമ്മദ് ഇഖ്ബാല്‍. അബുദാബി.

a malayali sahabi rasool (s.a) visit here.


സന്ദേശം തിരുത്തിയത് mohammediqbal - ശനി, 14-03-2009, 2:00 AM
 
faisalDate: ശനി, 14-03-2009, 10:11 AM | Message # 7
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
പ്രിയമുള്ള സുഹൃത്തേ, എന്‍റെ പ്രസ്താവന താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. താങ്കളെ വിമര്‍ശിക്കാനല്ല മറിച്ച് അതിന്‍റെ സത്യാവസ്ഥ പറയാനാണ് ഞാന്‍ ശ്രമിച്ചത്. സംഘടന-പ്രസ്ഥാന പരാമര്‍ശങ്ങള്‍ ഇവിടെ പാടില്ല എന്നുള്ളത് കൊണ്ട് അത് ഞാന്‍ പറയുന്നില്ല. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം നമ്മുടെ നേര്‍ച്ച നടക്കുന്നത് അവിടെ ഒരു വലിയ് ഉള്ളത് കൊണ്ടാണ്. ആ വലിയിന്‍റെ സമക്ഷത്തില്‍ ചെന്ന് നമുക്ക് സഹായാഭ്യര്‍ത്ഥന നടത്താം എന്നുള്ളത് അനുവദനീയമാണല്ലോ. അങ്ങിനെ ഒരു ഉദ്ദേശത്തിലാണ് അവിടെ ആളുകള്‍ വരുന്നത്. പിന്നെ താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു. എന്‍റെ വാദം ഇതായിരുന്നു. (മരണപ്പെട്ട മഹാത്മാക്കള്‍ ഒന്നും കേള്‍ക്കുന്നില്ല എന്ന മിഥ്യാ ധാരണയില്‍ നിന്നാണ് ആ ആശയം ഉടലെടുത്തത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു).അത് നിങ്ങളുടെ വാദമായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ ഊഹിച്ചതാണ്‌. ഊഹത്തെ പിന്‍പറ്റരുത്‌. ഊഹങ്ങളില്‍ പലതും പാപമാണ്. إِنَّ بَعْضَ الظَّنِّ إِثْمٌ ആഘോഷം ഇസ്ലാമില്‍ അനുവദനീയമാണ് . പ്രവാചകന്‍ (സ) മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ എല്ലാവരും ദഫ് മുട്ടി പാട്ട് പാടി സ്വീകരിച്ചത് അറിയാമല്ലോ. പിന്നെ നമ്മുടെ നാട്ടില്‍ നേര്‍ചക്ക് ഉണ്ടാവുന്ന പല അനാചാരങ്ങള്‍ക്കും ഞാനും എതിരാണ്.

സന്ദേശം തിരുത്തിയത് faisal - ശനി, 14-03-2009, 10:12 AM
 
mohammediqbalDate: ശനി, 14-03-2009, 3:27 PM | Message # 8
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ഫൈസലെ താങ്കള്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യമായി എന്ന് എനിക്ക് തോന്നുന്നു.
അവിടെ ഉള്ള വലിയ്യിനേയൊ , അദ്ദേഹത്തെ മദ്’ഹ് ചെയ്യുന്നതിനെയൊ അല്ലല്ലൊ ഇവിടെ എതിര്‍ത്തത്. നബി(സ) തങ്ങളെ മദ്’ഹ് ചൈത പോലെ അവിടെ ദഫ് മുട്ടി വലിയ്യിനെ മദ്’ഹ് ചെയ്യുന്നത് ഞാന്‍ ഇന്ന് വരെ കണ്ഡിട്ടില്ല. നമ്മള്‍ ഒരു നാട്ടുകാരല്ലെ ഫൈസലെ. അവിടെ എന്തൊക്കെയാണുള്ളത് എനിക്കും നിനക്കും വ്യക്തമായി അറിയുന്നതല്ലെ. കാഫിരീങ്ങളുടെ ത്രിശൂര്‍ പൂരം പോലെയുള്ള ഒരു ഉത്സവം അത് മുസ്ലിംകളായ ഒരു വിഭാഗവും ഇസ്ലാമികമാണെന്ന് പറയില്ല. ആ ഉത്സവത്തിനെതിരെയാണ് ഈ ചര്‍ച്ച. മറിച്ച് ഔലിയാക്കളുടെ പേരില്‍ അവരെ മദ്’ഹ് ചെയ്യുകയും പാവങ്ങള്‍ക്ക് അന്നധാനം നടത്തുകയും ചെയ്യുന്ന നേര്‍ച്ചയെപ്പറ്റിയല്ല. അത് ചെയ്യുന്ന എത്രയോ സ്ഥലങ്ങളുണ്ഡ്. ഉദാ: പുത്തന്‍പള്ളി. അതിനെയാണ് നേര്‍ച്ച എന്ന് പറയുന്നത്. ത്രിശൂര്‍ പൂരത്തെ വെല്ലുന്ന ഈ ആനയും പൂരവും അത് ഒരിക്കലും നേര്‍ച്ചയായി അംഗീഗരിക്കല്‍ സാദ്ധ്യമല്ല. അത് പൂരം തന്നെ. ജനങ്ങള്‍ വലിയ്യിന്റെ പേരില്‍ നടത്തിയാലും, ദൈവങ്ങളുടെ പേരില്‍ നടത്തിയാലും എല്ലാം ഉള്ളടക്കം ഒന്ന് തന്നെ.. പൂരം ഒഴിവാക്കി ആ വലിയ്യിന്റെ പേരില്‍ നേര്‍ച്ച നടത്താന്‍ എല്ലാ ചേറ്റുവക്കാരോടും അത് പോലെ പ്രവര്‍ത്തിക്കുന്നവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
മുഹമ്മദ് ഇഖ്ബാല്‍- അബുദാബി
a malayali sahabi rasool (s.a) visit the site.thanks.
 
sameerpkkDate: ശനി, 14-03-2009, 5:28 PM | Message # 9
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും,
ചേറ്റുവയിലെ ആഘോഷം ആയിരുന്നല്ലോ ചര്‍ച്ച. തീര്‍ച്ചയായും അങ്ങിനെ ഒന്ന് ഉണ്ടാവുന്നതില്‍ അത്ര എതിര്‍പ്പ് ഉണ്ടാവേണ്ട കാര്യമില്ല. ഇസ്ലാമിന്‍റെ അതിര്‍വരമ്പ് കാത്തു കൊണ്ട് ഏത് ആഘോഷവും ആഘോഷിക്കാം . പക്ഷെ ഇവിടെ ഉണ്ടായ അഭിപ്രായങ്ങളില്‍ രണ്ടു പേരോടും എനിക്ക് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌ . ഇസ്‌ലാമികമായ ഒരു ചര്‍ച്ച ആയതു കൊണ്ട് തന്നെ വ്യക്തമായ ഒരു അഭിപ്രായം എനിക്കും പറയാനുണ്ട്. ഫൈസല്‍ പറഞ്ഞത് പോലെ ഒരു ആഘോഷവും ഇസ്ലാമില്‍ ഇല്ല. റസൂല്‍ (സ) അങ്ങിനെ ഒരു മാതൃക കാണിച്ചിട്ടില്ല.ഉണ്ടെന്നു പറഞ്ഞാല്‍ പോര തെളിയിക്കണം. മരിച്ചവര്‍ കേള്‍ക്കുമോ എന്ന് ചോദിച്ചു . ഇല്ല എന്ന് നിസ്സംശയം എനിക്ക് പറയുവാന്‍ കഴിയും. ഇന്‍ഷാ അല്ലാഹ്. പിന്നെ ഇഖ്‌ബാല്‍ക്ക പറഞ്ഞതില്‍ ഒരു കാര്യം പറയാനുള്ളത് നേര്‍ച്ചയെ കുറിച്ചാണ്. പുത്തന്‍ പള്ളിയില്‍ ഉള്ള നേര്‍ച്ച ഇസ്ലാമികമാക്കിയത് എങ്ങിനെയാണ്? ഇക്ക അത് വ്യക്തമാകണം. "ത്രിശൂര്‍ പൂരത്തെ വെല്ലുന്ന ഈ ആനയും പൂരവും അത് ഒരിക്കലും നേര്‍ച്ചയായി അംഗീകരിക്കല്‍ സാദ്ധ്യമല്ല" എന്ന് പറഞ്ഞു . എങ്കില്‍ എന്താണ് നേര്‍ച്ച എന്ന് വ്യക്തമാകണം. ആനയും പൂരവും ആണോ പ്രശ്നം .വലിയിന്‍റെ പേരില്‍ നേര്‍ച്ച നടത്താമെന്ന് പറഞ്ഞതും ഇസ്‌ലാമികമായി വിശദീകരിക്കണം. നല്ല രീതിയില്‍ സംവദിക്കുക എന്ന് പടച്ചവന്‍ പറഞ്ഞത് കൊണ്ടാണ് നിങ്ങളോട് കൂടെ കൂടിയത്. മനസ്സിന് വിഷമം ഉണ്ടാവുന്ന രീതിയില്‍ എന്‍റെ വാക്കുകള്‍ പ്രകടമായിട്ടുണ്ട് എങ്കില്‍ ഫൈസല്‍ - ഇഖ്‌ബാല്‍ക്കാ ക്ഷമ ചോദിക്കുന്നു.


സമീര്‍ കലന്തന്‍ ചേറ്റുവ
 
chettuwamwcDate: ഞായര്‍, 15-03-2009, 8:59 PM | Message # 10
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ചര്‍ച്ചകള്‍ സജീവമാകുന്നതില്‍ സന്തോഷം പക്ഷെ, ഓരോ ചര്‍ച്ചയും അതിന്‍റെ വിഷയത്തെ ആസ്പ്പദമാക്കിയുള്ളതായിരിക്കണം. നിങ്ങള്‍ക്ക് ആവശ്യമുള്ള വിഷയങ്ങള്‍ സ്വയം പോസ്റ്റ് ചെയ്യാമല്ലോ. അതാതു വിഷയങ്ങള്‍ക്ക്‌ താഴെ ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കും അത് ഉപകാരപ്രദമാവും. ഇന്‍ഷാ അല്ലാഹ് പടച്ച തമ്പുരാന്‍ ഇതൊരു സ്വാലിഹായ കര്‍മ്മമാക്കി തീര്‍ക്കട്ടെ.


ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
faisalDate: ഞായര്‍, 15-03-2009, 9:12 PM | Message # 11
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ഞങ്ങള്‍ക്കും വിഷയങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവാദം തന്നതില്‍ നന്ദി രേഖപ്പെടുത്തുന്നു.
ഒരിക്കലും നിയമങ്ങള്‍ തെറ്റിക്കില്ല എന്ന് ഉറപ്പു തരുന്നു. പുതിയ വിഷയങ്ങള്‍ ഇനി പോസ്റ്റ് ചെയ്യാം.


സന്ദേശം തിരുത്തിയത് faisal - ഞായര്‍, 15-03-2009, 9:13 PM
 
mohammediqbalDate: തിങ്കള്‍, 16-03-2009, 3:30 PM | Message # 12
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി.
സംവാദം തുടരട്ടെ. അതില്‍ പറയുന്ന കാര്യങ്ങള്‍ മറ്റൊരു വ്യക്തിയെ തേജൊവദം ചെയ്യലല്ല അല്ലാഹുവിന്റെ ത്രിപ്തിയാണ് ഉദ്ദേശമെങ്കില്‍ എന്തായാലും ഒരു വിഷമവും ഒരിക്കലും ഇല്ല. അംഗീഗരിക്കാന്‍ പറ്റുന്നവ അംഗീഗരിക്കുക. അത്രമാത്രം. ഇതില്‍ ഒരു നിര്‍ബന്ധ ബുദ്ധിയുമില്ല. അല്ലാഹു തൌഫീക്ക് ചെയ്യട്ടെ ആമീന്‍.
വിഷയത്തിലേക്ക് വരാം. നേര്‍ച്ച എന്ന വാക്കിന്റെ ഉപയോഗം തന്നെ നിയ്യത്ത് എന്ന അറബി പദത്തിന് പകരമായിട്ടാണ് ഉപയോഗിക്കുന്നത്. അത് കൊണ്ഡ് ഉദ്ദേശിക്കുന്നത് തന്നെ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള നിയ്യത്ത്. ഉദാ:- എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോള്‍ അതില്‍ നിന്ന് അല്ലാഹു പെട്ടെന്ന് രക്ഷ നല്‍കാന്‍ എന്തെങ്കിലും സല്‍ക്കര്‍മ്മങ്ങള്‍ നേര്‍ച്ചയാ‍ക്കുന്നു. ഞാന്‍ ഒരു നേരം യതീം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നേര്‍ച്ചയാക്കി. അല്ലെങ്കില്‍ ഖുര്‍’ആന്‍ (യാസീന്‍) ഓതാന്‍ നേര്‍ച്ചയാക്കി. അങ്ങിനെ സല്‍ക്കര്‍മ്മങ്ങള്‍ മുന്നില്‍ വെച്ച് അല്ലാഹുവിനോട് ദുആ ചെയ്യുക. അതിന് തെളിവ് ഒരു ഗുഹയിലകപ്പെട്ട 3 പേരുടെ ചരിത്രം എല്ലാ വിഭാഗവും അംഗീഗരിക്കുന്ന ഹദീസാണ്. എല്ലാവര്‍ക്കും അറിയുന്നതുമാണ്. സല്‍ക്കര്‍മ്മങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുന്നത് പോലെ തന്നെയാണ് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന വ്യക്തിയും (സല്‍കര്‍മ്മി) അവരുടെ പേരില്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുക. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. ഇതൊക്കെ ഇസ്ലാമികമാണ്. അതിന് ഔലിയ തന്നെ വേണമെന്നില്ല. നമ്മുടെ മാതാപിതാക്കളുടെ മരണ ശേഷം അവരുടെ പേരില്‍ സല്‍ക്കര്‍മ്മങ്ങള്‍ നേര്‍ച്ച നടത്തുക. അവരുടെ കൂട്ടുകാരെ സല്‍ക്കരിക്കുക. അവര്‍ക്ക് ഹദ്’യ ചെയ്യുക. തുടങ്ങി എന്തും നേര്‍ച്ചയാക്കാം. ബഹു: ഖദീജ (റ) അവരുടെ മരണ ശേഷം നബി(സ) തങ്ങള്‍ അവരുടെ പേരില്‍ ആടിനെ അറുക്കുകയും അവരുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കുകയും ചൈതിട്ടുണ്ഡ്. പിന്നെ അതിന് ശേഷമുള്ള മഹാന്‍’മാരിലും ഇങ്ങിനെ സല്‍ക്കര്‍മ്മങ്ങള്‍ ചൈത് നേര്‍ച്ച നടത്തിയത് ധാരാളം തെളിവ് ഉണ്ഡ്. അത് എല്ലാവരും അംഗീഗരിക്കണമെന്നില്ല. ഇവിടെ തെളിവ് ചോദിക്കുന്നവര്‍, ഖുര്‍’ആനിലുണ്ഡോ? അല്ലാഹുവിന്റെ റസൂല്‍ ചൈതിട്ടുണ്ഡോ? ഇല്ലെങ്കില്‍ എല്ലാം ബിദ്’അത്ത്. എല്ലാ ബിദ്’അത്തും നരകത്തില്‍. അത് പ്രവര്‍ത്തിച്ചവനും നരകത്തില്‍.. ഇതാണ് പുതിയ പുതിയ പ്രസ്ഥാനങ്ങള്‍
ഉടലെടുത്തതിന് ശേഷം നാം കേള്‍ക്കാന്‍ തുടങ്ങിയത്. അവര്‍ക്ക് എന്തിനും തെളിവ് വേണം.. നബി (സ) കാലത്തിന് ശേഷം ബഹു: ഉമര്‍ (റ) റമദാനില്‍ 20 റക്’അത്ത് തറാവീഹ് നമസ്കരിച്ചത് എല്ലാവരും അംഗീഗരിക്കുന്നതാണ്. പുത്തന്‍ പ്രസ്ഥാനക്കാരൊഴികെ.. അവര്‍ക്ക് അദ്ദേഹം ചൈതത് ബിദ്’അത്താണ്. അവരുടെ ഭാഷയില്‍ അല്ലാഹുവിന്റെ റസൂല്‍ (സ) സ്വര്‍ഗ്ഗാവകാശിയായി പ്രക്യാപിച്ച അദ്ദേഹം ബിദ്’അത്ത് ചൈതതിനാല്‍ നരകാവകാശിയാണ്. 1430 വര്‍ഷത്തിന് ശേഷവും, മക്കത്തെയും, മദീനത്തെയും പള്ളികളില്‍ ഇന്നും തറാവീഹ് 20 റക്‘അത്താണ് നമസ്കരിക്കുന്നത്. അദ്ദേഹം ചൈത പ്രവര്‍ത്തനം 100% ശരിയെന്ന് ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതിലും വലിയ വലിയ അബദ്ദമാണ് മറ്റൊരു കാര്യത്തിന് തെളിവ് പുത്തന്‍ വാദികള്‍ ചോദിച്ചത്. അല്ലാഹു കാത്ത് രക്ഷിക്കട്ടെ. അതിന് ശേഷം വന്ന ബഹു: ഉസ്മാന്‍ (റ) ആണ് അല്ലാഹുവിന്റെ റസൂല്‍ ചെയ്യാത്ത കാര്യം നടപ്പില്‍ വരുത്തിയത്. നബി(സ) തങ്ങള്‍ക്ക് വഹ്’യ് കിട്ടിയ അല്ലാഹുവിന്റെ കലാമിനെ ഗ്രന്ഥ രൂപത്തിലാക്കിക്കൊണ്ഡ് അദ്ദേഹം വളരെ നന്മ ചൈതു. അത് ഒരു തെളിവിന്റെയും ആവശ്യമില്ലാതെ 100% ശരിയായ പ്രവ്രിത്തി ആണെന്നും അതിലുള്ളത് വള്ളിക്ക് പുള്ളിക്ക് വ്യത്യാസമില്ലാതെ യഥാര്‍ത്തമാണെന്ന് തെളിവില്ലാതെ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. പുത്തന്‍ വാദികളുടെ ചോദ്യം അദ്ദേഹം തയ്യാറാക്കിയ മുസ്‘ഹഫ് അല്ലാഹുവിന്റെ റസൂലിന് വഹ്’യ് കിട്ടിയ ആ കലാം തന്നെയെന്ന് എന്താ തെളിവ്.? അതിന് സാക്ഷാല്‍ മുഹമ്മദ് മുസ്തഫാ തങ്ങള്‍ (സ) വന്ന് നേരിട്ട് പറഞ്ഞാലും ഇവര്‍ക്ക് വിശ്വാ‍സം വരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള ഈ മുസ്’ഹഫില്‍ നിങ്ങളുള്‍പ്പെടുന്ന വിഭാഗം വിശ്വസിക്കുന്നുണ്ഡോ? ഉണ്ഡെങ്കില്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍? ഞങ്ങളെ സംബന്ധിച്ചിടത്തോളം നബി(സ) ചൈതതും, സഹാബാക്കള്‍ ചൈതതും, അതിന് ശേഷം വന്ന മദ്’ഹബുകളും, ഇമാമീങ്ങളും, എല്ലാ കാലത്തുമുള്ള ഔലിയാക്കളും അവരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അല്ലെങ്കില്‍ തന്നെ ഒരു കാര്യം കണ്ഡ് ബോധ്യപ്പെട്ട് 100% ശരിയെന്ന് ഉറപ്പായപ്പോള്‍ അതില്‍ ഞാന്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞാല്‍ അതിനെയല്ല വിശ്വാസം എന്ന് പറയുന്നത്. അല്ലാഹു വിശ്വാസിയെക്കുറിച്ച് പറയുന്നു. “അല്ലദീന യുഅമിനൂന ബില്‍ ഗൈബി” അവര്‍ ഒരു കൂട്ടരാണ് മറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍.. എല്ലാത്തിനും തെളിവ് വേണമെന്നില്ലെന്നര്‍ഥം.ചുരുക്കത്തില്‍ സല്‍ക്കര്‍മ്മങ്ങളുടെ പേരില്‍ , സല്‍ക്കര്‍മ്മികളുടെ പേരില്‍ നേര്‍ച്ച നടത്താം. അറുക്കാം, ഭക്ഷണ വിതരണം നടത്താം.. അല്ലാഹു നന്‍’മയെ അംഗീഗരിക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും നല്‍കട്ടെ. ആമീന്‍.
മുഹമ്മദ് ഇഖ്ബാല്‍. അബുദാബി.

a malayali sahabi rasool
(s) visit here
 
sameerpkkDate: തിങ്കള്‍, 16-03-2009, 5:38 PM | Message # 13
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും,
സത്യം അംഗീകരിക്കാന്‍ ഒരു നിര്‍ബന്ധ ബുദ്ധിയും ഇല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളുന്നു. പിന്നെ എന്നെ ഒരു പ്രത്യേക വിഭാഗത്തിന്‍റെ ആളായി കാണുന്ന രീതിയില്‍ ഉള്ള ധ്വനി ഇക്കാടെ വാക്കുകളില്‍ ഉണ്ടായിരുന്നത് പോലെ എനിക്ക് തോന്നുന്നു. ഞാനൊരു സംഘടനയുടെയും വക്താവല്ല അതില്‍ അംഗവും അല്ല എന്ന് ആദ്യം അറിയുക. പിന്നെ ഞാനൊരു ആലിമോ മുഫ്തിയോ അല്ല. വായിച്ചു മനസ്സിലാക്കിയ അറിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രം പറയുകയാണ്‌. തെറ്റുകള്‍ ചൂണ്ടി കാട്ടം. ആദ്യം നേര്‍ച്ചയെ കുറിച്ചാവാം. നേര്‍ച്ചക്ക്‌ അറബിയില്‍ 'നദര്‍' എന്നാണ് പറയുക. ഞാന്‍ മനസ്സിലാക്കുന്നത് ഖുറാനില്‍ രണ്ട്
സ്ഥലത്ത് മാത്രമാണ് നേര്‍ച്ചയെ കുറിച്ച് പറയുന്നത് എന്നാണു. ഒന്ന് ചെലവഴിക്കുന്നതിനെ പറ്റി പറയുന്നിടത്തും (وَمَا أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ اللَّهَ يَعْلَمُهُ ) മറ്റൊന്ന് ഈസാ നബി (അ) യുടെ മാതാവിനെ പ്രസവിക്കുന്നതിനു മുന്‍പും( إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ).ഒരു പ്രത്യേക കാര്യം നടക്കാന്‍ വേണ്ടി പ്രത്യേക വ്യക്തികളുടെ പേരില്‍ നടത്തുന്ന നേര്‍ച്ചയല്ല ഇവിടെ എന്ന് നിസ്തര്‍ക്കമാണ്. സല്‍ക്കര്‍മ്മം നടത്താന്‍ മനസ്സില്‍ നിയ്യത്ത് ചെയ്യുന്നതാണ് നേര്‍ച്ച എന്ന താങ്കളുടെ വിവരണത്തോട് എനിക്ക് യോജിപ്പാണ്. [ഉദാ:- എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോള്‍ അതില്‍ നിന്ന് അല്ലാഹു പെട്ടെന്ന് രക്ഷ നല്‍കാന്‍ എന്തെങ്കിലും സല്‍ക്കര്‍മ്മങ്ങള്‍ നേര്‍ച്ചയാ‍ക്കുന്നു.] എന്ന താങ്കളുടെ വിവരണത്തോട് വിയോജിപ്പും. അടുത്ത ആഴ്ച്ച ഞാന്‍ നോമ്പ് എടുക്കുവാന്‍ നേര്‍ച്ചയാക്കി അല്ലെങ്കില്‍ ഖുറാന്‍ ഓതി തീര്‍ക്കുവാന്‍ നേര്‍ച്ചയാക്കി എന്നൊക്കെയല്ലേ കൂടുതല്‍ ശരിയാവുക. ചെയ്ത സല്‍ക്കര്‍മ്മം മുന്‍നിര്‍ത്തി ദുആ ചെയ്യാം എന്നതിലൊക്കെ ആര്‍ക്കാണ് അഭിപ്രായ വ്യത്യാസം. ഗുഹാ വാസികളുടെ ചരിത്രം അതിനു തെളിവുമാണ്. ഖദീജ (റ) യുടെ മരണ ശേഷം അവരുടെ കൂട്ടുകാരികള്‍ക്ക് ഭക്ഷണം കൊടുത്തത് ശരിയാണ് പക്ഷെ അത് അവരുടെ പേരില്‍ ആടിനെ അറുത്തിട്ടാണ് എന്ന് ഇക്കാട്‌ ആരാണ് പറഞ്ഞത്. പിന്നെ ദീനിലെ ഒരു ആചാരത്തിന് തെളിവ് ചോദിക്കുന്നത് എങ്ങിനെയാണ് പുത്തനാചാരം ആവുക. റസൂല്‍ (സ) ഒരു കാര്യം പറഞ്ഞിട്ടുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ അതിനു രേഖ ചോദിച്ചു കൂടെ ? പിന്നെ തറാവീഹിന്‍റെ റക്‘അത്തും മുസ്ഹഫ് ക്രോഡീകരണവും ആണ് ഇക്ക പറഞ്ഞത്. മുസ്ഹഫ് ക്രോഡീകരണത്തില്‍ ആരെങ്കിലും തെളിവ് ചോദിച്ചതായി എനിക്ക് അറിയില്ല. മുസ്ഹഫ് ക്രോഡീകരണം ഖുലഫാ രാഷിദീങ്ങളുടെ നേതൃത്തത്തില്‍ നടന്നതാണ്. റസൂല്‍(സ) ചെയ്തു കാണിക്കാത്തത് കൊണ്ട് അബൂ ബക്കര്‍ (റ) ആദ്യം വിസമ്മതം കാണിക്കുകയും ഉമര്‍ (റ) പറഞ്ഞപ്പോള്‍ നിരന്തരം ദുആ ചെയ്തതിനു ശേഷം അവസാനം സമ്മതിക്കുകയും പിന്നീട് ഉമര്‍ (റ) യും അവസാനം ഉസ്മാന്‍(റ) യും കൂടി അത് പൂര്‍ത്തിയാകുകയും ചെയ്തതാണ് ഞാന്‍ മനസ്സിലാക്കിയ ചരിത്രം. ഹദീസ് രേഖയാണ്. മുസ്ഹഫ് അല്ലാഹുവിന്‍റെ കലാമാണോ എന്ന് ആരെങ്കിലും സംശയം ചോദിച്ചതായും എനിക്ക് അറിവില്ല. ഈ മുസ്ഹഫില്‍ ഞാന്‍ ഉള്‍പ്പെടുന്ന വിഭാഗം വിശ്വസിക്കുമോ എന്ന് ഇക്ക ചോദിച്ചു. വിഭാഗം എനിക്കറിയില്ല പക്ഷെ ഞാന്‍ നെഞ്ചില്‍ ചേര്‍ത്ത് വെച്ച ഈ കിതാബിനെ കുറിച്ച് ഇക്ക അങ്ങിനെ ചോദിച്ചത് സത്യത്തില്‍ വേദനയുണ്ടാക്കി. ഏതെങ്കിലും മുസ്‌ലിം അങ്ങിനെ വിശ്വാസക്കുറവ് കാണിക്കുമോ ഇക്കാ. തറാവീഹിന്‍റെ റക്‘അത്ത് എത്രയെന്നു ബുഖാരി പറയുന്നുണ്ട്. ഇന്‍ഷാ അല്ലാഹ് അത് പിന്നീട് വിശദമാക്കാം. മക്കത്തും മദീനത്തുമുള്ള നമസക്കാരം മാത്രമല്ല അവിടുത്തെ നേര്‍ച്ചകളെ കൂടി മാതൃകയാക്കാമല്ലോ അല്ലേ. പടച്ച തമ്പുരാന്‍ നമ്മെ എല്ലാവരെയും സന്‍മാര്‍ഗത്തില്‍ ആക്കുമാറാവട്ടെ ആമീന്‍.


സമീര്‍ കലന്തന്‍ ചേറ്റുവ
 
chettuwamwcDate: ബുധന്‍, 18-03-2009, 5:47 PM | Message # 14
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വിഷയം മാറി ചര്‍ച്ച നടക്കുന്നത് കൊണ്ട് ഈ ചര്‍ച്ചകള്‍ മറ്റൊരു വിഷയത്തിന്‍റെ കീഴിലേക്ക് മാറ്റുന്നു. നിങ്ങളുടെ മറുപടികള്‍ "തറാവീഹ് നമസ്ക്കാരം" എന്ന വിഷയത്തിലേക്ക് മാറ്റിയിരിക്കുന്നു. ദയവു ചെയ്തു അവിടെ പരിശോധിക്കുക .

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
mohammediqbalDate: ഞായര്‍, 19-04-2009, 9:15 PM | Message # 15
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും.[
മുസ്ലിം സഹോദരന്മാരെ ഈ വര്‍ഷത്തെ ചേറ്റുവ പൂരത്തിന് ആയിരംകണ്ണി അമ്പലത്തില്‍ നിന്ന് കാഴ്ച്ച ഉണ്ഡായി.
ഇനി ദര്‍ഗയില്‍ നിന്ന് അങ്ങോട്ടും ഒരു എഴുന്നള്ളിപ്പ് നടത്തി അവിടുത്തെ ദൈവത്തെ വണങ്ങി വരിക എന്ന കര്‍മ്മം കൂടിയെ ബാക്കിയുള്ളൂ. . ഇത്രയൊക്കെ ആയിട്ടും സുന്നി എന്ന പേരല്ലാതെ ഒരു പ്രതികരണ ശേഷിയില്ലാത്ത ഒരു വിഭാഗം വേറെ ഒരിടത്തും കാണാന്‍ കഴിയില്ല.. തീര്‍ച്ചയായും അടുത്ത വര്‍ഷത്തോടെ ചേറ്റുവയിലെ എല്ലാ വീട്ടുകാരെയും ഈ അനിസ്ലാമികമായ ഈ ആഘോഷത്തെക്കുറിച്ച് മനസ്സില്ലാക്കിക്കൊടുക്കാന്‍ ലഘുലേഖ ഇറക്കി എല്ലാ വീടുകളിലും എത്തിച്ചു കൊടുക്കേണ്ഡതാണ്. ഇനിയും ഖത്തിബുമാരെയൊ, മൌലവിമാരെയൊ കാത്തിരുന്നിട്ട് കാര്യമില്ല. അവര്‍ക്ക് വോട്ട് പിടിക്കാനും സംഘടനാ പ്രവര്‍ത്തനവുമല്ലാതെ സമുദായത്തിലെ തെറ്റിനെക്കുറിച്ചൊ, ജനങ്ങള്‍ ശിര്‍ക്കിലും, കുഫ്റിലും നടക്കുന്നതിനെ ക്കുറിച്ചോ ഒരു ആവലാതിയുമില്ല. അവര്‍ ഇതിനെതിരില്‍ പ്രതികരിക്കും എന്ന ഒരു പ്രതീക്ഷയുമില്ല. അല്ലാഹു തആലാ എല്ലാവരെയും ശിര്‍ക്കില്‍ നിന്നും, കുഫ്രില്‍ നിന്നും കാ‍ത്ത് രക്ഷിക്കട്ടെ ആമീന്‍..

about nercha- pooram.. visit here
 
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » ചേറ്റുവക്കാരുടെ ആഘോഷം (നിങ്ങളെങ്ങിനെ പ്രതികരിക്കുന്നു)
 • Page 1 of 2
 • 1
 • 2
 • »
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
 • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
 • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
 • സമീര്‍ കലന്തന്‍
 • നിഷാം അബ്ദുള്‍ മനാഫ്‌
 • യൂസഫ്‌ ചേറ്റുവ
 • ജിഫാസ്‌ ചേറ്റുവ
 • അബ്ദുള്ള കുട്ടി ചേറ്റുവ
 • ഇവിടം നിങ്ങള്‍ക്ക്
 • ചേറ്റുവ കമ്മിറ്റി
  
Chettuwa
  മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  
M.Iqbal
  സമീര്‍ കലന്തന്‍
  
Sameer Kalandan
  അബ്ദുള്ള കുട്ടി
  
Sameer Kalandan
  എഫ്.എ.സി. ചേറ്റുവ
  
FAC
  മഹാത്മ ബ്രദേഴ്സ്
  
MBC

  Copyright@ChettuwaMWC © 2020
  Site managed by uCoz