ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
 • Page 1 of 1
 • 1
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » മരിച്ചവര്‍ വിളിച്ചാല്‍ കേള്‍ക്കുമോ ? (ആര്‍. യു. സുലൈമാന്‍)
മരിച്ചവര്‍ വിളിച്ചാല്‍ കേള്‍ക്കുമോ ?
sulaimanDate: വ്യാഴം, 30-07-2009, 4:32 PM | Message # 1
റാങ്ക്
ഗ്രൂപ്പ്: പ്രഥമ അംഗം
സന്ദേശങ്ങള്‍ : 2
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും ചേറ്റുവ നേര്‍ച്ച നേര്‍ച്ച ആയി നടത്തണം പൂരമായി നടത്തരുത്‌
മരിച്ചവര്‍ വിളിച്ചാല്‍ വിളികേള്‍ക്കാന്‍ ചില മഹാന്മാര്‍ക്ക് അള്ളാഹു കഴിവ് നല്കിയിടുണ്ട് . നബി ഖബറാളികളോട് സലാം പറയാറുണ്ടായിരുന്നു . മാത്രമല്ല നബിക്ക് വേണ്ടി നാം ചൊല്ലുന്ന എല്ലാ സ്വലാത്തും നബി കേള്‍ക്കുന്നുണ്ട്‌. നേരായ മാര്‍ഗ്ഗത്തില്‍ ദീനിനെ പഠിക്കാന്‍ നമുക്ക് അള്ളാഹു തൌഫീഖ്‌ നല്‍കുമാറാകട്ടെ
ആമിന്‍ . അള്ളാഹു ഒരാളെ സ്നേഹിച്ചാല്‍ അവന്‍റെ കൈ ഞാനാകും, കാല് ഞാനാകും എന്ന്
അള്ളാഹു പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനു എല്ലാം നിസാരമാണ്. അള്ളാഹു സ്നേഹിക്കുന്നവരുടെ
കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാവട്ടെ ആമിന്‍


RU,SULAIMAN(chummi)
S/O RV.UMMER CHULLIPADY WEST
 
chettuwamwcDate: വ്യാഴം, 30-07-2009, 6:12 PM | Message # 2
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ഇതേ വിഷയത്തില്‍ മറ്റൊരു ചര്‍ച്ചയുമുണ്ട്. ഒരേ വിഷയം രണ്ട് ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
sameerpkkDate: വ്യാഴം, 30-07-2009, 11:06 PM | Message # 3
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വ അലൈക്കും സലാം സുലൈമാന്‍,
സുലൈമാന്റെ വിഷയം കണ്ടു. ഇതിനു മുന്‍പ് തന്നെ ഈ വിഷയം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നാണു എന്റെ ഓര്‍മ്മ. എന്തോ ആകട്ടെ, മരിച്ചവര്‍ വിളിച്ചാല്‍ വിളികേള്‍ക്കാന്‍ ചില മഹാന്മാര്‍ക്ക് അള്ളാഹു കഴിവ് നല്‍കിയിട്ടുണ്ട് എന്ന് സുലൈമാന്‍ പറഞ്ഞു. , ഇത് താങ്കളോട് ആരാണ് പറഞ്ഞത്?. ഈ വിഷയങ്ങള്‍ വിശദീകരിക്കേണ്ട റസൂല്‍(സ)ഇങ്ങിനെ പറഞ്ഞിട്ടില്ല.ഉണ്ടെങ്കില്‍ അതിനു തെളിവ് തരണം.പ്രബലമായത് തന്നെ വേണം.നബി(സ)ഖബറാളികളോട് സലാം പറയാറുണ്ട്‌.ശരിയാണ്. നമ്മളും അങ്ങിനെ പറയണം .പക്ഷെ അത് അവര്‍ കേള്‍ക്കുമെന്ന് ആര് പറഞ്ഞു? നബിക്ക് വേണ്ടി നാം ചൊല്ലുന്ന എല്ലാ സ്വലാത്തും നബി കേള്‍ക്കുന്നുണ്ട്‌ എന്നുള്ളത് ശുദ്ധ അബദ്ധമാണ്. വെറുതെ വാദങ്ങള്‍ പറഞ്ഞത് കൊണ്ടായില്ല സുലൈമാന്‍ അത് തെളിയിക്കണം.സത്യം സത്യമായി മനസ്സിലാക്കുവാന്‍ അല്ലാഹു നമ്മളെ സഹായിക്കട്ടെ.


സമീര്‍ കലന്തന്‍ ചേറ്റുവ
 
sulaimanDate: ശനി, 01-08-2009, 6:11 PM | Message # 4
റാങ്ക്
ഗ്രൂപ്പ്: പ്രഥമ അംഗം
സന്ദേശങ്ങള്‍ : 2
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും
ഞാന്‍ ഈവിഷയം എഴുതി ഒരു വാദ പ്രെദിവാദതിനു മുതിരുന്നില്ല എങ്കിലും എന്‍റെ ചെറിയ അറിവ് ഞാന്‍ പങ്കു വെക്കുന്നു
നബി തങ്ങള്‍ മിഅരാജിനു മസ്ജിദുല്‍ അക്സയിലേക്ക് പോകുമ്പൊള്‍ മൂസനാബി (അ) കബറില്‍ നിസ്കരിക്കുന്നദയി കണ്ടു
അതിലേക്കു വിരല്‍ ചൂണ്ടുന്ന ആയത്ത് (അറബിയില്‍ എഴുതാന്‍ പറ്റുന്നില്ല ക്ഷമിക്കുംമല്ലോ)
ഇപ്രകാരമാണ് വലക്കദു ആതൈനാമൂസല്‍ കിതാബ വലാതക്കും ഫീബിരിയതിമ്മിള്ളിക്കാ ഇഹി
വജഎല്നാഉ ഹുദല്ലി ബനീ ഇസ്രായീല്‍,.മൂസാനാബി (അ )നാം കിതാബ് കൊടുതുക്കൊണ്ടും മറ്റും
ബഹുമാനിച്ചു ആദരിച്ചിട്ടുണ്ട് നബിയെ ആ മൂസ നബിയെ കണ്ടു മുട്ടിയതില്‍ സംശയിക്കേണ്ട നബിയെ
അതിനു ശേഷം മറ്റു നബിമാര്ക് ഇമാമായി നബി നിസ്കരിച്ചു അതിനു ശേഷം അമ്ബിയ്യക്കളോട് മുഴുവനും ചിലകാരിഅങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ നബിയോട് അള്ളാഹു കല്പിച്ചു
വ അസ്എല്‍ മന്‍ അറ്സല്നാ മിന്‍ കബലിക് ,.അങ്ങേക്ക് മുന്‍പ് നമ്മള്‍ നിയോകിച്ചു അയച്ച മുര്സലീങ്ങള്‍ ഇതാ നബിയെ അവരോടു കാരിയങ്ങള് ചോദിച്ചു മനസ്സിലാക്കിക്കോളൂ എന്ന്
അള്ളാഹു നബിയോട് ഇല്മു പഠിക്കാന്‍ വേണ്ടിയും ആ ഇല്‍മിന്റെ സഹായം അമ്ബിയാകളില്‍ നിന്ന്
ലഭിക്കാന്‍ വേണ്ടിയും ചോദിയ്ക്കാന്‍ കല്പിച്ചു അവിടെ വെച്ച് ചോദിച്ചു എന്നും ചില തഫ്സീരുകളില്‍
ചോതിക്കാതെ തെന്നെ ഞാനത് മനസിലാക്കിയിട്ടുന്ടെനു നബി പറഞ്ഞതായി കാണാം
എന്ത് തെന്നെ ആയ്യാലും മുന്‍പേ മരിച്ചു പോയാ അമ്പിയാക്കള്‍ക്ക് മുന്നില്‍ ഇമ്മാമായി നബി നമസ്കരിച്ചു എന്നുള്ളതില്‍ തര്‍ക്കം ഇല്ല അതിനു ശേഷം ഒന്നാം ആകാശത്തില്‍ നബിക്ക്
സോകതം ചെയ്യാന്‍ ആദം നബിയും മറ്റു ആകാശങ്ങളില്‍ മട്ടുനബിമാരും അവസാനം
അല്ലാഹുവിനെ നേരില്‍ കണ്ടു സംസാരിക്കാനും നബിക്ക് സാദിച്ചു
നേരായ വഴിയില്‍ ദിന്നിനെ പഠിക്കാന്‍ അള്ളാഹു തൌഫീക്‌ നല്‍കട്ടെ ആമിന്‍


RU,SULAIMAN(chummi)
S/O RV.UMMER CHULLIPADY WEST
 
sameerpkkDate: ഞായര്‍, 02-08-2009, 7:24 PM | Message # 5
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വ അലൈക്കും സലാം,
സുലൈമാന്‍ പ്രതികരിച്ചതില്‍ സന്തോഷം.തീര്‍ച്ചയായും ഒരു വാദ പ്രതിവാദത്തിനു എനിക്കും താല്പര്യമില്ല.പക്ഷെ നമുക്ക് ചര്‍ച്ച ചെയ്യാമല്ലോ.നമ്മള്‍ മുസ്ലിമീങ്ങളല്ലേ.നല്ല രീതിയില്‍ സംവദിക്കാം എന്ന് പടച്ച തമ്പുരാന്‍ പറഞ്ഞിട്ടുണ്ടല്ലോ.(وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ).ഞാന്‍ ഒരു ആലിമൊന്നുമല്ല സുലൈമാനേ, വായിച്ചതും അറിഞ്ഞതും വെച്ച് പറയുകയാണ്‌.ഇത് അവസാന വാക്കുമല്ല.എന്റെ തെറ്റുകള്‍ എന്താണെന്ന് എനിക്ക് ചൂണ്ടി കാണിച്ചു തരികയും വേണം.ബോധ്യപ്പെട്ടാല്‍ തിരുത്താമല്ലോ.മരിച്ചവര്‍ കേള്‍ക്കുമെന്ന് പറഞ്ഞതിന് തെളിവായി മിഅറാജ് യാത്രയിലെ സംഭവം പറഞ്ഞത് കഷ്ടമായി പോയി.നമ്മുടെ ദുനിയാവിനു അപ്പുറത്ത് നടന്ന,അതും റസൂല്‍(സ) യ്ക്ക് ഉണ്ടായ ഒരു മുഅജിസത്‌ യാത്രയില്‍ ഉണ്ടായ ഒരു കാര്യത്തില്‍ നമുക്ക് ഖിയാസ് കണ്ടെത്താന്‍ അധികാരമില്ല.ഇത് എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചതാണ്.അത് മറ്റൊരു ലോകമാണ്.ഈ ദുനിയാവല്ല.ഇനി അത് തെളിവാണെങ്കില്‍ പഠിപ്പിച്ചു തരേണ്ട ആള്‍ നമ്മുടെ പ്രവാചകന്‍ (സ) ആണ്.അങ്ങിനെയുള്ള എന്തെങ്കിലും ഒരു സംഭവം പ്രബലമായ ഒരു റിപ്പോര്‍ട്ടിലും ഇല്ല.മറ്റൊരു ലോകത്ത് വെച്ച് അമ്പിയാ മുര്‍സലീങ്ങളുമായി സംസാരിച്ചു എന്നത് കൊണ്ട് അവര്‍ ജീവിച്ചിരിക്കുന്നു എന്ന് പറയാന്‍ പാടില്ല.മരിച്ചിട്ടും ജീവിച്ചിരിക്കുന്നത്‌ ശുഹദാക്കള്‍ മാത്രമാണ്.ഈ ദുനിയാവില്‍ അവരും മരിച്ചവരാണ്‌.അതുകൊണ്ടാണ് അവരുടെ ഭാര്യമാര്‍ ഇദ്ദ ഇരിക്കുന്നതും മക്കള്‍ അനാഥരാകുന്നതും സ്വത്തുകള്‍ ഭാഗിക്കുന്നതും.
സുലൈമാന്‍ ഓതിയ (وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا ) എന്ന ആയത്തും ഈ അവസരത്തില്‍ അവതരിച്ചതാണ്‌ എന്നും തഫ്സീറുകളില്‍ ഉണ്ട് . മാത്രമല്ല وَاسْأَلْ എന്ന ഒരു ക്രിയക്ക് ചോദിക്കുക എന്ന് അര്‍ത്ഥം
പറയുകയാണെങ്കില്‍ ഇതേ പോലെ മറ്റൊരു ആയത്ത് ഖുര്‍ആനിലുണ്ട്.(وَاسْأَلِ الْقَرْيَةَ الَّتِي كُنَّا فِيهَا وَالْعِيرَ الَّتِي أَقْبَلْنَا فِيهَا وَإِنَّا لَصَادِقُونَ) ഇവിടെയും ചോദിക്കുക എന്ന് തന്നെയാണ്.പക്ഷെ ഗ്രാമത്തോടാണെന്നു മാത്രം.ഈ ആയത്ത് വെച്ച് കൊണ്ട് ഗ്രാമം കേള്‍ക്കും എന്ന് താങ്കള്‍ക്കു വാദമുണ്ടോ? ഹിലാലിനെ കാണുമ്പോള്‍ ചൊല്ലുന്ന ദുആയില്‍ നിന്റെ രക്ഷിതാവ് എന്ന് പറയുന്നുണ്ട്.അത് ഹിലാല്‍ കേള്‍ക്കുമോ?പിന്നെ അന്ന് റസൂല്‍(സ)അല്ലാഹുവിനെ നേരിട്ട് കണ്ടിട്ടില്ല.അല്ലാഹുവിനെ കണ്ടുവോ എന്ന സഹാബത്തിന്റെ ചോദ്യത്തിനു അവന്‍ നൂറല്ലേ എങ്ങിനെ കാണാന്‍ എന്ന് റസൂല്‍(സ) തിരിച്ചു ചോദിക്കുന്നുണ്ട്.മാത്രമല്ല,കണ്ടുവെങ്കില്‍ ഖുര്‍ആനിലെ ഈ ആയത്തിന് അത് വിരുദ്ധമാകും.
( لا تُدْرِكُهُ الأَبْصارُ وَهُوَ يُدْرِكُ الأَبْصارَ)കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല.കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും.അല്ലാഹു നമ്മളെ എന്നും സന്മാര്‍ഗത്തില്‍ ആക്കട്ടെ


സമീര്‍ കലന്തന്‍ ചേറ്റുവ

സന്ദേശം തിരുത്തിയത് sameer - ഞായര്‍, 02-08-2009, 8:23 PM
 
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » മരിച്ചവര്‍ വിളിച്ചാല്‍ കേള്‍ക്കുമോ ? (ആര്‍. യു. സുലൈമാന്‍)
 • Page 1 of 1
 • 1
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
 • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
 • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
 • സമീര്‍ കലന്തന്‍
 • നിഷാം അബ്ദുള്‍ മനാഫ്‌
 • യൂസഫ്‌ ചേറ്റുവ
 • ജിഫാസ്‌ ചേറ്റുവ
 • അബ്ദുള്ള കുട്ടി ചേറ്റുവ
 • ഇവിടം നിങ്ങള്‍ക്ക്
 • ചേറ്റുവ കമ്മിറ്റി
  
Chettuwa
  മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  
M.Iqbal
  സമീര്‍ കലന്തന്‍
  
Sameer Kalandan
  അബ്ദുള്ള കുട്ടി
  
Sameer Kalandan
  എഫ്.എ.സി. ചേറ്റുവ
  
FAC
  മഹാത്മ ബ്രദേഴ്സ്
  
MBC

  Copyright@ChettuwaMWC © 2020
  Site managed by uCoz