ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
  • Page 1 of 1
  • 1
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » സമൂഹ നോമ്പ് തുറ സുന്നത്തോ..? ബിദ്അത്തോ..??
സമൂഹ നോമ്പ് തുറ സുന്നത്തോ..? ബിദ്അത്തോ..??
mohammediqbalDate: ബുധന്‍, 12-08-2009, 5:32 AM | Message # 1
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും.
സഹൊദരന്മാരെ അടുത്ത കാലങ്ങളിലായി വളരെയധികം വ്യാ‍പകമായ ഒരു കാര്യമാണ് ഇതര സമുദായക്കാരെ പങ്കെടുപ്പിച്ചുള്ള നോമ്പ് തുറക്കല്‍. എന്ത് ചൈതാലും ബിദ്’അത്തെന്ന് പറഞ്ഞ് എതിര്‍ക്കുന്നവര്‍ തന്നെയാണ് അല്ലാഹുവിന്റെ റസൂല്‍(സ) ചെയ്യാത്ത സഹാബത്ത് ചെയ്യാത്ത ഈ ബിദ്’അത്തിന് മുന്‍ കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. നോട്ടീസ് അടിച്ചും, മെയില്‍ ചൈതും ഒരു പെരുന്നാള്‍ ആഘോഷിക്കും പോലെയാണ് ഇതൊക്കെ ചെയ്യുന്നത്. നോമ്പ് വളരെ പ്രത്യേകതയുള്ള ഇബാദത്താണ്. അത് എനിക്കാണെന്ന് അല്ലാഹു പ്രത്യേകം എടുത്ത് പറയുകയും ചൈതു, നോമ്പ് കാരന് രണ്ട് സന്തോഷമാണുള്ളത്. ഒന്ന് നോമ്പ് തുറക്കുമ്പോളും, അല്ലാഹുവിന്റെ ലിഖാ.. കാണുമ്പോളും. നോമ്പ്കാരന്റെ നോമ്പ് തുറക്കല്‍ ഒരു വിശപ്പ് മാറ്റലല്ല. മറിച്ച് അത് അവന് ഇബാദത്താണ്. ആ ഇബാദത്തിലാണ് അന്യ സമുദായക്കാരനെ പങ്കാളിയാക്കുന്നത്.! ഞാന്‍ അന്യ സമുദായത്തിലെ സുഹ്രുത്തുക്കളെ നോമ്പ് തുറക്കുന്നതിന് ക്ഷണിക്കല്‍ തെറ്റാണെന്നോ , അവര്‍ക്ക് ഭക്ഷണം കൊടുക്കരുത് എന്നോ അല്ല പറയുന്നത്. നോമ്പ്കാരന്റെ നോമ്പും, അത് തുറക്കലും ഇബാദത്താണ്. ആ ഇബാദത്തില്‍ മറ്റൊരു സമുദായക്കാരെ പങ്കാളിയാക്കല്‍ തെറ്റാണ് എന്നാണ്. നിങ്ങളുടെ സുഹ്രുത്തുക്കള്‍ക്ക് നോമ്പ് തുറന്ന് മഗ്‘രിബ് നമസ്കാര ശേഷം ഒരുമിച്ചിരുന്ന് ഈ ഭക്ഷണ പരിപാടി ആകാമല്ലോ.അത് ചെയ്യാതെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ദീനില്‍ പുതിയ ഒരു പരിപാടി കൂട്ടിച്ചേര്‍ത്തത് എന്ന് വിശദീകരിക്കണം . ദുര്‍ബലമായ ഹദീസ് ആയാലും സ്വീകാര്യമാണ്. നബിയൊ സഹാബത്തൊ മക്കയിലെ മുശ്രിക്കുകളെയൊ, യഹൂദികളെയൊ കൂടെയിരുത്തി നോമ്പ് തുറപ്പിച്ചുവെന്ന് തെളിയിക്കാമൊ..? ഇല്ലെങ്കില്‍ ഈ ബിദ്’അത്തില്‍ നിന്ന് രക്ഷപ്പെടുക. അടുത്ത കാലത്ത് നമസ്കാരത്തില്‍ വരെ ഇത് കണ്ടതാണ്. ഇനി മറ്റു സമുദായക്കാര്‍ക്ക് സക്കാത്ത് കൊടുക്കണം എന്ന ചര്‍ച്ച നടക്കുന്നുണ്ടാവാം. അത് കഴിഞ്ഞാല്‍ പിന്നെ ഹജ്ജ് മാത്രമല്ലെ. പിന്നെ അതും ആകാമെന്ന് പറഞ്ഞ് കേള്‍ക്കാന്‍ ഇട വരുത്താതിരിക്കട്ടേ. ആമീന്‍. ഇവിടെ ദീനിയായ എന്ത് കാര്യത്തിനും അല്ലാഹു നജീസ് എന്ന് വിശേഷിപ്പിച്ച ഇക്കൂട്ടരെ കൂട്ടിയില്ലെങ്കില്‍ നമുക്ക് ഒരു രസവുമില്ലാത്ത അവസ്തയാണ്. ഇതില്‍ പുത്തന്‍ പ്രസ്താനവും, പഴയ പ്രസ്താനവും തുല്യ രീതിയില്‍ തന്നെയാണുള്ളത്. ദിക്’ര്‍ ഹല്‍ഖയായാലും, സ്വലാത്ത് മജ്ലിസ് ആയാലും, പള്ളി ഉത്ഘാടനം ആയാലും, എല്ലാത്തിനും നമുക്ക് ഇക്കൂട്ടര്‍ ഇല്ലാതെ പറ്റില്ല എന്നായി.. എന്താ നമ്മുടെ ദീനും, നമ്മുടെ നേതാക്കളും. അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീന്‍. ചര്‍ച്ചയില്‍ എല്ലാവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് നിറുത്തുന്നു.
മുഹമ്മദ് ഇഖ്ബാല്‍ നൂരി.. അബുദാബി. യു എ ഇ

a malayalee sahabi rasool(s.a) visit here
 
sameerpkkDate: തിങ്കള്‍, 17-08-2009, 3:07 PM | Message # 2
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വ അലൈക്കും സലാം,
പുതിയ ഒരു ചര്‍ച്ചക്ക്‌ തുടക്കം കുറിച്ചത് എന്തായാലും നന്നായി.എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ കൂടി രേഖപ്പെടുത്താന്‍ അപേക്ഷിക്കുന്നു.മറ്റുള്ള സമുദായത്തിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പ്തുറയാണ് വിഷയം.എന്റെ പരിമിതമായ അറിവിനുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു അഭിപ്രായം പറയാം. റസൂല്‍(സ)യുടെ കാലത്ത്‌ ഇങ്ങിനെ ഒരു സമ്പ്രദായം ഉണ്ടായിരുന്നുവോ എന്നറിയില്ല.പക്ഷെ ഇത് ഒരു ബിദ്‌അത്തിന്റെ പട്ടികയില്‍ പെടുത്തിയതായി പ്രബല പണ്ഡിതന്മാര്‍ പറഞ്ഞതായും അറിവില്ല.എനിക്കറിയാത്തതിനെ നിഷേധിക്കുന്നുമില്ല.പക്ഷെ ഇവിടെ അത് ബിദ്‌അത്ത് ആണ് എന്ന് പറയാന്‍ വേണ്ടി പറഞ്ഞ കാരണം ബോധിക്കുന്നതല്ല.കാരണം നമസ്ക്കാരം പോലെ ഹജ്ജ്‌ പോലെ നിജപ്പെടുത്തിയ കര്‍മ്മമെന്ന നിലക്കല്ലല്ലോ നോമ്പുതുറ എന്ന കര്‍മ്മമുള്ളത്‌.അതില്‍ മറ്റു സമുദായക്കാര്‍ ഉണ്ടായാല്‍ അത് ബിദ്‌അത്ത് ആകുമോ. അങ്ങിനെയെങ്കില്‍ നമസ്ക്കാരത്തിനു പള്ളിയില്‍ പോവുക എന്നത് ഒരു ഇബാദത്താണ്.അത് ഒരു ഹിന്ദുവിന്റെ കാറില്‍ പോയാല്‍ ആ ഇബാദത്തില്‍ അയാളെ പങ്കു ചേര്‍ത്തുവോ? അല്ലെങ്കില്‍ വുദു എടുക്കുക എന്ന ഇബാദത്ത് , അത് ഒരു ക്രിസ്ത്യന്‍ വെള്ളം ഒഴിച്ച് തന്നാല്‍ അതും ആരാധനയില്‍ പങ്കു ചേര്‍ക്കല്‍ ആവുമോ? ഇല്ല എന്നാണു എന്റെ പക്ഷം.മാത്രമല്ല അത് സ്നേഹത്തിന്റെ ഒരു ലക്ഷണമായിട്ടല്ലേ നമുക്ക് തോന്നുക,പക്ഷേ അത് നിജപ്പെടുത്തിയ കര്‍മ്മമായ നമസ്ക്കാരം പോലെ അല്ലെങ്കില്‍ ഹജ്ജ്‌ പോലെയുള്ള ഇബാദാത്തില്‍ അവരെ പങ്കെടുപ്പിക്കരുത്. എന്റെ അഭിപ്രായം മാത്രമാണ് അന്തിമ വിധിയല്ല.പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യുന്നു;വിമര്‍ശനമെങ്കില്‍ കൂടി.


സമീര്‍ കലന്തന്‍ ചേറ്റുവ
 
ummuDate: ചൊവ്വ, 01-09-2009, 10:12 PM | Message # 3
റാങ്ക്
ഗ്രൂപ്പ്: പ്രഥമ അംഗം
സന്ദേശങ്ങള്‍ : 2
എന്‍റെ കീര്‍ത്തി : 0
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
[[color=green]size=13]അസ്സലാമു അലൈകും,
സാമൂഹ്യ നോമ്പ് തുറ എന്നത് ആദ്യ കാലത്ത് നോംബുള്ളവരെ വിളിച്ചു നോമ്പ് തുറപ്പിക്കള്‍ ഒരു പുണ്ണ്യ കരമമായി റസൂലുള്ള ഈ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്
ഒരു പക്ഷെ അതിനെ തുടര്‍ന്ന് വന്ന ഒരു കാര്യമായിരിക്കാം ഇപ്പോഴത്തെ നമ്മുടെ പല സംഘടനകളും രാഷ്ട്രീയക്കാരും അതിനെ സ്ഥപിതവല്‍കരിച്ചു നടത്തുന്ന ഈ മാമാങ്കം ദീനുമായി ബന്ധപെടുതാന്‍ കഴിയില്ല എന്ന് തന്നേ ആണ് എന്റെ നിഗമനം.
അതിന്റെ ഉധേശ ശുദ്ധി എന്താണ് എന്നും വ്യക്തമല്ല. ഇവിടെ പുത്തന്‍ വാദി എന്ന് താങ്ങള്‍ വിശേഷ്പിച്ചു കണ്ടു ആരാണ് അത് എന്ന് മനസ്സിലാകുന്നില്ല അങ്ങിനെ ഒരു വാദക്കാര്‍ ഇല്ല ,പിന്നെ നന്മ പറയുന്ന ശിര്‍കിനെ എതിര്‍ക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ സലഫി പ്രസ്തങ്ങളും ജമാഅത്തെ സംഘടനയും ഇവിടെ ഉണ്ട് അതില്‍ ഒന്നില്‍ പെട്ട ഒരു പ്രവര്‍ത്തക യാണ് ഈ ഉള്ളവള്‍,
നേരെ പറഞ്ഞാല്‍ ഒരു സലഫി പ്രവര്‍ത്തക,
നന്മ നേരുന്നു
സ്നേഹപൂര്‍വ്വം
ഉമ്മു മു ഉമിന
Ministry of Healthe
[/size]
[/color]

Added (01-09-2009, 10:12 Pm)
---------------------------------------------
മതകാര്യങ്ങളില്‍ ഒരു വിധ ബലപ്രയോഗവുമരുത്. നേര്‍ വഴി ദുര്‍മാര്‍ഗ്ഗത്തില്‍ നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. (2:256)


തിന്മയോടും നന്മ..
നന്മയും തിന്മയും തുല്യമല്ല. അതിനാല്‍ നീ തിന്മയെ ഏറ്റവും ഉത്തമമായ നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍ ഉറ്റമിത്രമായി മാറും. (41: 33,34)
 
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » സമൂഹ നോമ്പ് തുറ സുന്നത്തോ..? ബിദ്അത്തോ..??
  • Page 1 of 1
  • 1
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
  • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
  • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  • സമീര്‍ കലന്തന്‍
  • നിഷാം അബ്ദുള്‍ മനാഫ്‌
  • യൂസഫ്‌ ചേറ്റുവ
  • ജിഫാസ്‌ ചേറ്റുവ
  • അബ്ദുള്ള കുട്ടി ചേറ്റുവ
  • ഇവിടം നിങ്ങള്‍ക്ക്
  • ചേറ്റുവ കമ്മിറ്റി
    
Chettuwa
    മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
    
M.Iqbal
    സമീര്‍ കലന്തന്‍
    
Sameer Kalandan
    അബ്ദുള്ള കുട്ടി
    
Sameer Kalandan
    എഫ്.എ.സി. ചേറ്റുവ
    
FAC
    മഹാത്മ ബ്രദേഴ്സ്
    
MBC

    Copyright@ChettuwaMWC © 2024
    Site managed by uCoz