ചേറ്റുവ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി

സൈറ്റ് വിവരങ്ങള്‍
സല്ലാപം
ഇവിടെ ആരെല്ലാം വന്നു
ഇപ്പോള്‍ ആരെല്ലാം
[ പുതിയ വിഷയങ്ങള്‍ · അംഗങ്ങള്‍ · നിയമാവലി · തിരയുക · RSS ]
 • Page 1 of 1
 • 1
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » തറാവീഹ് നമസ്ക്കാരം (വസ്തുതയും വിശകലനവും)
തറാവീഹ് നമസ്ക്കാരം
chettuwamwcDate: ബുധന്‍, 18-03-2009, 5:24 PM | Message # 1
Colonel general
ഗ്രൂപ്പ്: അഡ്മിനിസ്ട്രെറ്റര്‍
സന്ദേശങ്ങള്‍ : 15
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
തറാവീഹ് നമസ്ക്കാരത്തിനെ സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് കൊണ്ട് ഇവിടെ നിങ്ങള്‍ക്കും പ്രതികരിക്കാന്‍ ഒരവസരം നല്‍കുന്നു.

ചേറ്റുവ മുസ്‌ലിം വെല്‍ഫയര്‍ കമ്മിറ്റി
 
mohammediqbalDate: ബുധന്‍, 18-03-2009, 5:25 PM | Message # 2
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വ അലൈക്കുമുസ്സലാം,
ആദ്യമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ താങ്കളെയും അത് പോലെ മറ്റ് സഹോദരങ്ങള്‍ക്കും വിഷമമുണ്ഡാക്കിയിട്ടൂണ്ഡെങ്കില്‍.
അറിവ് പകരാനും പകര്‍ത്താനുമാണല്ലൊ ഇങ്ങിനെയുള്ള സംവാദം കൊണ്ഡ് സാധിക്കുന്നത്. എല്ലാം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. നമ്മള്‍ ഒന്നും അറിവില്ലാത്തവരും. അതിനാല്‍ പ്രശ്നമില്ല. പിന്നെ താങ്കള്‍ എന്ന ആ ഒരു വ്യക്തി അല്ല .. ആ വ്യക്തി അംഗീഗരിച്ചിട്ടുള്ള ആശയമാണ് വിഷയം.. അതിനാല്‍ ചര്‍ച്ച നമ്മള്‍ തമ്മിലാണെങ്കിലും ഈ രണ്ഡ് ആശയങ്ങളാണ് പരസ്പരം സംസാരിക്കുന്നത്. ബഹു: ഉമര്‍ (റ) ഉസ്മാന്‍ (റ) ഒക്കെ പൂര്‍ത്തീകരിച്ച ആ ഫുര്‍ഖാന്‍ നമുക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാമെങ്കില്‍ 20 റക്’അത്ത് തറാവീഹ് നമസ്കാരം കൂടെ ആകാമല്ലൊ.? അവിടെ പിന്നെ ജനങ്ങളുടെ ഇടയില്‍ ഇത്രമാത്രം ആശയക്കുഴപ്പം ഈ വിഷയത്തില്‍ ഉണ്ഡാക്കിയത് എന്തിനാണ്. പിന്നെ ബുഖാരിയില്‍ നബി(സ) തറവീഹ് - - - റക്’അത്ത് നിസ്കരിച്ചു എന്ന് പറയുന്ന ഹദീസ് ഉണ്ഡോ? അത് ഞാന്‍ വായിച്ചിട്ടില്ല. ബഹു: ഉമര്‍ (റ) അറിഞ്ഞിരിക്കില്ല. . അത് പിന്‍പറ്റിയ സമുദായവും അത് അറിഞ്ഞിരിക്കില്ല. അത് കൊണ്ഡാണല്ലൊ അദ്ദേഹത്തിന് 20 റക്’അത്ത് നിസ്കരിക്കേണ്ഡി വന്നത്.അതും ബിദ്’അത്ത് ചൈതിട്ട്.. (എന്റ്റെ ഒരു സംശയമാണ് ദീനില്‍ അദ്ദേഹം ചൈത ഒരു ഇബാദത്ത് ബിദ്’അത്താണെന്ന് വാദിക്കുന്നവര്‍ക്ക് ഈ മുസ്’ഫഹും അങ്ങിനെത്തന്നെ ആവുമല്ലൊ.?) പിന്നെ മുസ്’ഹഫ് അല്ലാഹുവിന്റെ കലാമാണൊ എന്നല്ല ചോദ്യം, അവര്‍ (റ) ഇത് ഗ്രന്ഥമാക്കിയപ്പോള്‍ മുന്‍പ് വഹ്’യ് ഇറങ്ങിയ അതേ കലാമാണോ ഇതിലുള്ളത് എന്നതിന് എന്താ തെളിവ് എന്നാണ്.? മുനാഫിഖുകളുടെ ന്യായമായ സംശയമാണ്. ഇത് ഗ്രന്ഥമാക്കാന്‍ നബി(സ) കല്‍’പിച്ചതിന് തെളിവുണ്ഡൊ? അങ്ങിനെ കുറെ ചോദ്യങ്ങള്‍. മുസ്ലിംകള്‍ ഇങ്ങീനെ ചൊദിക്കുമൊ എന്ന് ചോദിച്ചാല്‍ ഒരിക്കലും ഇല്ല. അങ്ങിനെയുള്ളവരെ മുസ്ലിമായി കാണാന്‍ പാടില്ലെന്നാണ് പണ്ഡീതമതം. അത് കൊണ്ഡാണ് അങ്ങിനത്തെ ആശയങ്ങളുമായി നടക്കുന്നവരോട് സലാം പറയരുത് എന്നൊക്കെ അവര്‍ ഫത്’വ ഇറക്കിയത്. അല്ലാഹുവിന്റെ നിര്‍ദ്ദേശമാണ് അല്ലാഹുവിന്റെ റസൂല്‍ (സ) നടപ്പാക്കിയിട്ടുള്ളത്. സ്വന്തം ഇഷ്ടമല്ല. ഉമര്‍(റ) സ്വര്‍ഗ്ഗാവകാശി ആണെന്നുള്ള തീരുമാനം അല്ലാഹുവിന്റെതാണ്. അത് പ്രഖ്യാപിക്കുക എന്നതാണ് റസൂല്‍(സ) ചൈതത്. അല്ലാഹു സ്വര്‍ഗ്ഗത്തിലാക്കുന്ന ആളെക്കൊണ്ഡ് ബിദ്അത്ത് പ്രവര്‍ത്തിപ്പിക്കുമൊ. അദ്ദേഹത്തിന്റെ പ്രവ്രിത്തി ബിദ്’അത്ത് എന്ന് ഏതെങ്കിലും മുസ്ലിംകള്‍ പറയുമൊ.?
وعن عائشة رضي الله عنها قالت : ما غرت على نساء النبي صلى الله عليه وسلم إلا على خديجة وإني لم أدركها قالت وكان رسول الله إذا ذبح الشاة فيقول ( أرسلوا بها إلى أصدقاء خديجة ) قالت فأغضبته يوما فقلت خديجة فقال رسول الله ( إني قد رزقت حبها )
وفي رواية للبخاري وربما ذبح الشاة ثم يقطعها أعضاء ثم يبعثها في صدائق خديجة فربما قلت له كأنه لم يكن في الدنيا امرأة إلا خديجة فيقول ( أنها كانت وكانت وكان لي منها ولد )
ഖദീജ (റ) പേരില്‍ അറുക്കുക, മുഹ്’യിദ്ദീന്‍ ശൈഖിന്റെ പേരില്‍ അറുത്ത് നേര്‍ച്ച ചെയ്യുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ അറുക്കുന്നവര്‍ ബിസ്മില്ലാഹി എന്ന് തന്നെയാണ് പറയുന്നത്. അല്ലാതെ ബിസ്മി മുഹ്’യിദ്ദീന്‍ ശൈഖ് എന്ന് പറഞ്ഞല്ല. ആ ഭക്ഷണം കഴിക്കരുത് എന്ന് പോലും പുത്തന്‍ പ്രസ്ഥാനക്കാര്‍ പ്രചരിപ്പിക്കുന്നുണ്ഡ്. അത് കൊണ്ഡ് സൂചിപ്പിച്ചതാണ്. നബി(സ) അവരുടെ പ്രിയ പത്നിയുടെ ഓര്‍മ്മക്കായി, അവരുടെ പേരില്‍ ചൈത ഒരു സല്‍ക്കര്‍മ്മമാണ്. അല്ലെങ്കില്‍ നേര്‍ച്ചയാണ്.
അല്ലാഹു തൌഫീക്ക് ചെയ്യട്ടെ. ആമീന്‍.
സ്നേഹത്തോടെ, മുഹമ്മദ് ഇഖ്ബാല്‍ അബുദാബി..

a malayali sahabi rasool (s.a) visit here


സന്ദേശം തിരുത്തിയത് mohammediqbal - ചൊവ്വ, 17-03-2009, 2:07 AM
 
sameerpkkDate: ബുധന്‍, 18-03-2009, 5:25 PM | Message # 3
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും,
വളരെ സന്തോഷം തോന്നുന്നു. ഇസ്ലാമിന്‍റെ കാര്യത്തില്‍ ഗൌരവപരമായ ഒരു ചര്‍ച്ചക്ക് എന്‍റെ നാട്ടുകാരനായ സഹോദരന്‍ തയ്യാറായതില്‍. ഇന്‍ഷാ അല്ലാഹ് ഈ ഉല്‍സാഹം പടച്ച തമ്പുരാന്‍ നില നിര്‍ത്തട്ടെ . നമ്മുടെ നാട്ടിലെ മുസ്ലീങ്ങള്‍ ഇത്തരത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. തറാവീഹ് ആണ് ചര്‍ച്ച. തര്‍വിഹത്ത് എന്നതിന്‍റെ ബഹുവചനമാണ് തറാവീഹ്. വിശ്രമം ഇടയില്‍ വരുത്തുന്നത് കൊണ്ടാണ് അങ്ങിനെ പേര് വന്നത്. തറാവീഹ് എന്ന വാക്ക് റസൂല്‍ (സ) ഉപയോഗിച്ചിട്ടില്ല. അത് പിന്നീട് വന്നതാണ്. രണ്ടോ മൂന്നോ ദിവസം മാത്രമാണ് റസൂല്‍ (സ) ജമാഅത്തായി പള്ളിയില്‍ തറാവീഹ് നമസ്ക്കരിചിട്ടുള്ളത് . പിന്നീടെല്ലാം വീട്ടില്‍ വെച്ചായിരുന്നു. അപ്പോള്‍ മറ്റാരേക്കാളും കൂടുതലായി ആ നമസ്ക്കാരം കണ്ടത് പ്രവാചക(സ) ന്‍റെ ഭാര്യ, നമ്മുടെ ഉമ്മയാണ്. ആ ഉമ്മ ആയിശ (റ) ഉദ്ധരിച്ച ഹദീസാണ് ബുഖാരിയില്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞത്.


ആയിശ(റ) നിവേദനം: നബി (സ) റമദാന്‍ മാസത്തില്‍ എങ്ങിനെയാണ് നമസ്ക്കരിച്ചത് എന്ന് അബു സലമ (റ) അവരോടു ചോദിച്ചു . അപ്പോള്‍ ആയിശ (റ) പറഞ്ഞു . റമദാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്ക്അത്തില്‍ കൂടുതല്‍ പ്രവാചകന്‍ നമസ്ക്കരിച്ചിട്ടില്ല (ബുഖാരി 3. 32.227)

ഇത് രാത്രി നമസ്ക്കാരത്തെ കുറിച്ചാണ് പറയുന്നത്.
ഇത് ഷാഫി മദ്ഹബ് പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. صلو كما رايتموني اصلي എന്ന് റസൂല്‍ (സ) പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അനുസരിക്കേണ്ടത്‌ ഓരോ മുസ്ലിമിന്‍റെയും ബാധ്യത ആണ്. ആടിനെ അല്ലാഹുവിന്‍റെ പേരില്‍ അറുത്ത് ദാനമായി നല്‍കുന്നത് സല്‍ക്കര്‍മമാമാണ്. ഖദീജ (റ) യുടെ കൂട്ടുകാരികള്‍ക്ക് വിതരണം ചെയ്തത് ഒരു ദാനതിന്‍റെ പട്ടികയിലാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങിനെയാണെങ്കിലും അല്ലാഹുവിന്‍റെ പേരില്‍ ആണെങ്കില്‍ അതില്‍ തര്‍ക്കമില്ല.


സമീര്‍ കലന്തന്‍ ചേറ്റുവ

സന്ദേശം തിരുത്തിയത് sameer - ചൊവ്വ, 17-03-2009, 10:24 PM
 
mohammediqbalDate: ബുധന്‍, 18-03-2009, 5:25 PM | Message # 4
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി,
തീര്‍ച്ചയായും താങ്കളുടെ മറുപടിയില്‍ ഞാനും സന്തോഷിക്കുന്നു. ദീനിന്റെ കാര്യത്തില്‍ മറ്റേത് വിഷയത്തേക്കാളേറെ നമ്മള്‍ കൂടുതല്‍ താത്പര്യം കാണിക്കേണ്ഡതുണ്ഡ്. പിന്നെ താങ്കള്‍ സൂചിപ്പിച്ച പോലെ നബി(സ) തങ്ങള്‍ രണ്ഡോ,മൂന്നോ ദിവസം മാത്രമാണ് മദീന പള്ളിയില്‍ ജമാ’അത്തായി റമദാനിലെ ഈ പ്രത്യേകമായ തറാവീഹ്, അല്ലെങ്കില്‍ ഖിയാമുല്ലൈല്‍ നമസ്കരിച്ചത്. പിന്നെ സഹാബാക്കളുടെ തിരക്കും ആവേശവും കണ്ഡ് ആ നമസ്ക്കാരം അല്ലാഹുതആലാ നിര്‍ബന്ധമാക്കുമെന്ന് കരുതി നബി(സ) പള്ളിയില്‍ വരാതെ വിട്ടു നിന്നു. അതില്‍ ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസം ഇല്ല. എല്ലാവരും പിന്നീട് റമദാന്‍ വന്നപ്പോള്‍ ഒറ്റയായി ആ നമസ്കാരം നിര്‍വഹിച്ചു പോന്നു. അബുബക്കര്‍ (റ) കാലത്തും അത് തുടര്‍ന്ന് പോന്നു. പിന്നീട് വന്ന ഉമര്‍ (റ) ആണ് ജനങ്ങള്‍ ഒറ്റക്ക് നിസ്കരിക്കുന്നത് ഒഴിവാക്കി റമദാനിലെ ആ പ്രത്യേക തറാവീഹ് നമസ്കാരം ജമാ’അത്താക്കിയത്. ബുഖാരിയില്‍ ഹദീസ് ഉണ്ഡെന്ന് പറഞ്ഞപ്പോള്‍ വേറെ ഏതെങ്കിലും ഹദീസ് ആകുമെന്ന് കരുതി. താങ്കള്‍ സൂചിപ്പിച്ച ഈ ഹദീസ് നമുക്ക് സുപരിചിതമാണ്. അതില്‍ പറയുന്നത് പോലെ റമദാനിലും, റമദാന്‍ അല്ലാത്ത മാസത്തിലും നമസ്കരിക്കുന്ന ഓരോ വ്യക്തിയും രാത്രിയിലെ നിസ്ക്കാരം 11 റക്’അത്ത് നമസ്കരിക്കുന്നവരാണ്. ഇത് എല്ലാ ദിവസവും പതിവായിട്ടുള്ള നിസ്കാരമാണ്. റമദാനില്‍ മാത്രമുള്ള ആ തറാവീഹ് നിസ്ക്കാരം റമദാന്‍ അല്ലാത്ത മാസങ്ങളില്‍ നബി(സ) നിസ്കരിക്കാനുണ്ഡായ കാരണമെന്താണ്.? അപ്പോള്‍ ഈ ഹദീസ് റമദാനിലെ ആ പ്രത്യേകമായി നിസ്കരിക്കുന്ന തറാവീഹ് നിസ്കാരത്തെപ്പറ്റിയല്ല സൂചിപ്പിക്കുന്നത്. നമ്മള്‍ക്ക് അറിവില്ലാത്തതിനാല്‍ മൌലവിമാര്‍ ഓരോ ഹദീസ് പറഞ്ഞ് നമ്മെ പറ്റിക്കുകയാണ്. ഇതില്‍ പറയുന്ന രാത്രി നമസ്കാരം ,, ഇശാ ബാങ്ക് കേട്ടാല്‍ 2 റക്’അത്ത് സുന്നത്ത്. ഇഖാമത്ത് കൊടുത്താല്‍ 4 റക്’അത്ത് ഇശാ. അതിന് ശേഷം 2 റക്’അത്ത് സുന്നത്ത്. പിന്നെ കുറഞ്ഞത് 3 റക്’അത്ത് വിത്’ര്‍ അങ്ങിനെ ആകെ 11 റക്’അത്ത് രാത്രി നമസ്കാരം. അത് ആയിശ(റ) പറഞ്ഞതും, അത് ബുഖാരി(റ) റിപ്പോര്‍ട്ട് ചൈതതും, താങ്കള്‍ ഇവിടെ സൂചിപ്പിച്ചതും വള്ളി പുള്ളി തെറ്റാതെ സത്യമാണ്. പക്ഷെ റമദാനില്‍ മാത്രം നിസ്കരിക്കുന്ന ആ തറാവീഹ് ,ഖിയാമുല്ലൈല്‍ നിസ്കാരം നബി(സ) എത്ര നിസ്കരിച്ചു എന്ന് തെളിയിക്കുന്ന ഏതെങ്കിലും ഹദീസ് താങ്കളുടെ അറിവില്‍ ഉണ്ഡോ.? അങ്ങിനെ ഒന്ന് ഇല്ലാത്തിടത്തോളം എന്റെ സ്വഹാബാക്കള്‍ നക്ഷത്ര തുല്യരാണ്. അവരില്‍ ആരെ പിന്‍പറ്റിയാലും നിങ്ങള്‍ വിജയികളാകും എന്ന നബി വജനത്തെ മുന്‍ നിറുത്തി സ്വര്‍ഗ്ഗാവകാശിയായ ബഹു: ഉമര്‍(റ) കാണിച്ചു തന്ന പാതയില്‍ മുന്നേറണം എന്ന് ഇത് പോലുള്ള എല്ലാ ആശയക്കാരോടും ദീനുല്‍ ഇസ്ലാമിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

عن عائشة رضي الله عنها أن رسول الله صلى الله عليه وسلم خرج ليلة من جوف الليل فصلى في المسجد، وصلى رجال بصلاته، فأصبح الناس فتحدثوا، فاجتمع أكثر منهم، فصلى فصلوا معه، فأصبح الناس فتحدثوا فكثر أهل المسجد من الليلة الثالثة، فخرج رسول الله صلى الله عليه وسلم فصٌلِّي بصلاته، فلما كانت الليلة الرابعة عَجَزَ المسجد عن أهله حتى خرج لصلاة الصبح، فلما قضى الفجر أقبل على الناس فتشهد ثم قال: أما بعد فإنه لم يخف عليِّ مكانكم، ولكني خشيتٌ أن تفرض عليكم فتعجزوا عنها، فتوفي رسول الله صلى الله عليه وسلم والأمر على ذلك----------------------------------------------
أما ثبوت العشرين ركعة فكان بإجماع الصحابة فى عهد عمر رضى الله تعالى عنه ، وكون الرسول لم يثبت عنه أنه صلى العشرين لا يعتبر دليلا على عدم سنية العشرين لأنه صلى الله عليه وسلم أمرنا أن نتبع ما يحدث فى عهد الخلفاء الراشدين . حيث قال صلوات الله وسلامه عليه (عليكم بسنتى وسنة الخلفاء الراشدين المهديين من بعدى عضوا عليها بالنواجذ ) وقال أيضا ( ستحدث بعدى أشياء فأحبها إلّى أن تلزموا ما أحدث عمر ) وروى أسد بن عمر عن أبى يوسف قال سألت أبا حنيفة عن التراويح وما فعله عمر فقال التراويح سنة مؤكدة ولم يستحدثه عمر من تلقاء نفسه ولم يكن فيه مبتدعا ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله عليه وسلم ، ومادام الرسول صلوات الله عليه قد أمرنا باتباع ما يحدث فى عهد الخلفاء الراشدين وخاصة سيدنا عمر فتكون صلاة العشرين ركعة هى سنة التراويح ، فكأن الرسول هو الآمر بها حتى إن الأصوليين ذكروا أن السنة ما فعله النبى صلى الله عليه وسلم أو واحد من الصحابة على أن الإجماع من الأدلة الشرعية التى يلزم الأخذ بها

***** عليكم بسنتي وسنة الخلفاء الراشدين *****
സ്നേഹത്തോടെ, മുഹമ്മദ് ഇഖ്ബാല്‍. അബുദാബി.
a malayali sahabi rasool(sa.) visit here

 
faisalDate: വ്യാഴം, 19-03-2009, 10:15 PM | Message # 5
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
മക്കത്തും മദീനത്തും നമസ്ക്കരിക്കുന്നത് ഇവര്‍ ഇത് വരെ കണ്ടില്ലേ. അതോ കണ്ടിട്ടും കാണാത്ത പോലെ നടിക്കുകയോ? കോടിക്കണക്കിനു മുസ്ലിങ്ങള്‍ ബിദ്അത്ത് ചെയ്യുകയാണോ. പുത്തന്‍ വാദങ്ങള്‍ കൊണ്ടുവരുന്നതാണ് ബിദ്അത്ത് എന്ന് അറിയുക.
 
MohdDate: വ്യാഴം, 19-03-2009, 10:22 PM | Message # 6
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 6
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
ഈ നാട്ടിലെ മുസ്ലിങ്ങള്‍ മര്‍ദിക്കപ്പെടുന്നതൊന്നും നിങ്ങള്‍ക്ക്‌ വിഷയമല്ല. ഐച്ചികമായ കാര്യങ്ങള്‍ക്ക് വേണ്ടി തര്‍ക്കിച്ചിട്ടു കാര്യമില്ല.
 
sameerpkkDate: വെള്ളി, 20-03-2009, 5:46 PM | Message # 7
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും,
ചര്‍ച്ച തുടരട്ടെ. ഇവിടെ ഞാന്‍ സൂചിപ്പിച്ച ഇമാം ബുഖാരിയുടെ ഹദീസ് തറാവീഹ് നമസ്ക്കാരത്തെ കുറിച്ചല്ല മറിച്ച് അത് മറ്റു ദിവസത്തെ രാത്രി നമസ്ക്കാരത്തെ കുറിച്ചാണ് എന്ന് താങ്കള്‍ പറഞ്ഞു. എനിക്ക് മനസ്സിലാകുന്നില്ല. എന്താണീ പറയുന്നത്? എന്ത് ധൈര്യത്തിലാണ് താങ്കള്‍ അങ്ങിനെ പറഞ്ഞത്. നോക്കൂ. നമ്മള്‍ക്കറിയാമല്ലോ നമ്മള്‍ അനാവശ്യമായി തര്‍ക്കിക്കുകയോ മാന്യത വിട്ടുള്ള ആക്ഷേപമോ ഉണ്ടാക്കിയിട്ടില്ല. എല്ലാ മുന്‍വിധികളും മാറ്റിവെച്ചു സ്വതന്ത്രമായ സ്നേഹപൂര്‍വമായ ഒരു ചര്‍ച്ച. വിമര്‍ശന മുന്‍‌വിധി എനിക്കോ താങ്കള്‍ക്കോ ഇല്ല. താങ്കള്‍ സൂചിപ്പിച്ച പോലെ ഒരു മൗലവിയും എന്നെ പറഞ്ഞു പറ്റിച്ചതല്ല. ഒന്ന് ശ്രദ്ധിച്ചു നോക്കൂ. ഈ ഹദീസ് "റമദാനിലോ അല്ലാത്ത മാസത്തിലോ" എന്നാണു. മാത്രമല്ല അബു സലമ ചോദിക്കുന്നത്

كيف كانت صلاة رسول الله (ص) في رمضان

എന്നാണു. അതിനാണ് ആയിശ(റ) മറുപടി പറയുന്നത്. മാത്രമല്ല താങ്കള്‍ ശ്രദ്ധിച്ചുവോ ഈ ഹദീസ് ഇമാം ബുഖാരി باب صلاة تراويح എന്ന അദ്ധ്യായത്തിലാണ് കൊടുത്തിട്ടുള്ളത്. മാത്രമല്ല ഇബ്നു നസര്‍, ത്വബരാനി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഫത്തഹുല്‍ ബാരിയിലും എല്ലാം റസൂല്‍ (സ) ആദ്യ മൂന്നു ദിവസം നമസ്ക്കരിച്ചത് 8 റക്’അത്ത് ആണ് എന്ന് തന്നെ പറയുന്നുണ്ട്. ജാബിര്‍ ഇബ്നു അബ്ദുള്ള എന്നയാളാണ് ഇത് പറഞ്ഞത്. തന്നെയുമല്ല 20 റക്’അത്ത് ഉണ്ടായിരുന്നുവെങ്കില്‍ അത് ആയിശ(റ) അറിയുമായിരുന്നു.

സത്യത്തില്‍ ഈ തറാവീഹ്, വിത്ര്‍, ഖിയാമു ലൈല്‍, ഖിയാമു റമദാന്‍, തഹജ്ജുദ് എല്ലാം ഒരു നമസ്ക്കാരം തന്നെയാണ്. ഇവക്കെല്ലാം വേറിട്ട ഒരു ചര്‍ച്ച വേണ്ട. 20 റക്’അത്ത് ഉണ്ട് എന്ന് പറയപ്പെടുന്ന ഹദീസുകള്‍ ദുര്‍ബലമാണ്. താങ്കള്‍ ആദ്യത്തില്‍ സൂചിപ്പിച്ച പോലെ ഒരു പുത്തനാചാരക്കാരന്‍ ആണ് ഇങ്ങിനെ പറഞ്ഞത് എങ്കില്‍ നമുക്ക് തള്ളിക്കളയാം. പക്ഷെ പറയുന്നത് 20 റക്’അത്ത് നമസ്ക്കരിക്കണം എന്ന് പറയുന്ന ഷാഫി മദ്ഹബിലെ പ്രബല ഉലമാക്കളാണ്.
ഇബ്നു ഹജര്‍ അസ്ക്കലാനി ( ഫത്തഹുല്‍ ബാരി നാലാം വാല്യം 205 )
ഇമാം സുയൂതി (അല്‍ ഹാവീലില്‍ ഫതാവ 1:347)
ഇബ്നു ഹജര്‍ ഹൈത്തമി (ഫത്ത വല്‍ കുബ്റ 1:194,195)
ഇമാം മാലിക്കിന്‍റെ അല്‍ മുവത്തയില്‍ ഉബയ്യ് ഇബ്നു കഅബിനോട് ഉമര്‍ (റ) നമസ്ക്കരിക്കുവാന്‍ കല്‍പ്പിച്ചതും 8 റക്’അത്ത് തന്നെയാണ്. സത്യം സത്യമായി ബോധ്യപ്പെടാന്‍ അല്ലാഹു എനിക്കും താങ്കള്‍ക്കും ഇടവരുത്തട്ടെ. ആമീന്‍ .


സമീര്‍ കലന്തന്‍ ചേറ്റുവ

സന്ദേശം തിരുത്തിയത് sameer - വെള്ളി, 20-03-2009, 5:49 PM
 
faisalDate: തിങ്കള്‍, 23-03-2009, 9:45 PM | Message # 8
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 13
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
എന്തായാലും സുഹൃത്തേ ഇത് നമസ്ക്കാരം അല്ലേ. തെറ്റായ മറ്റു കാര്യങ്ങളൊന്നും അല്ലല്ലോ. നിങ്ങള്‍ എന്തിന് ഇത്ര വാശി പിടിക്കുന്നു. നമസ്ക്കരിക്കുന്നവര്‍ക്ക് പ്രതിഫലം കിട്ടിക്കോളും.
 
sameerpkkDate: വെള്ളി, 03-04-2009, 6:51 PM | Message # 9
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? പറഞ്ഞ പോലെയല്ലാതെ നമ്മുടെ ഇഷ്ട്ടത്തിനു ഒന്നും ദീനില്‍ ചെയ്യാന്‍ നമുക്ക് അവകാശമില്ല. അത് നമസ്ക്കാരമായാലും ശരി.

സമീര്‍ കലന്തന്‍ ചേറ്റുവ
 
mohammediqbalDate: ബുധന്‍, 12-08-2009, 4:32 AM | Message # 10
റാങ്ക്
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 9
എന്‍റെ കീര്‍ത്തി : 1
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
അസ്സലാമു അലൈക്കും.

ചര്‍ച്ചകളില്‍ ആരും പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നില്ല. എങ്കിലും ഇത് തുടരട്ടെ. റമദാന്‍ ആഗതമായിരിക്കുകയാണല്ലൊ. അതിനാല്‍ എന്റെ പക്കലുള്ള അറിവ് ഞാന്‍ പങ്ക് വെക്കുന്നു. ശരിയെന്ന് ഉറപ്പായാല്‍ പിന്‍പറ്റാം. അല്ലാഹുതആലാ തൌഫീക്ക് ചെയ്യട്ടെ. ആമീന്‍.
തറാവീഹിന്റെ ആ ഹദീസ് ഒന്നു കൂടി വായിക്കാം. സമീര്‍ ബായ് എഴുതിയത് താഴെ കൊടുക്കുന്നു. ما كان لا يزيد في رمضان ولا في غيره على إحدى عشرة ركعة “ആയിശ(റ) നിവേദനം: നബി (സ) റമദാന്‍ മാസത്തില്‍ എങ്ങിനെയാണ് നമസ്ക്കരിച്ചത് എന്ന് അബു സലമ (റ) അവരോടു ചോദിച്ചു . അപ്പോള്‍ ആയിശ (റ) പറഞ്ഞു . റമദാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്ക്അത്തില്‍ കൂടുതല്‍ പ്രവാചകന്‍ നമസ്ക്കരിച്ചിട്ടില്ല (ബുഖാരി 3. 32.227)[/size][/b][/color] *ഈ ഹദീസില്‍ പറഞ്ഞത് പോലെ റമദാനില്‍ 11 റക്അത്തില്‍ കൂടുതല്‍ നമസ്കരിച്ചിട്ടില്ല എന്ന് പറഞ്ഞത് മനസ്സിലാവുന്നുണ്ട്. പക്ഷെ റമദാന്‍ അല്ലാത്ത മാസത്തിലും 11 ല്‍ കൂടുതല്‍ നമസ്കരിച്ചിട്ടില്ല എന്ന് പറഞ്ഞത് മനസ്സിലായിട്ടില്ല. തറാവീഹ് റമദാനില്‍ മാത്രമുള്ള നമസ്കാരമാണ്. ആ തറാവീഹ് എന്തിനാണ് നബി(സ) റമദാന്‍ അല്ലാത്ത മാസങ്ങളില്‍ നിസ്കരിച്ചത്.? പിന്നെ 20 റക്അത്തിന്റെ ഹദീസുകളൊക്കെ ഒരു പക്ഷെ നിങ്ങള്‍ക്ക് ദുര്‍ബലമാകാം. എന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് പറ്റാത്തതൊക്കെ ദുര്‍ബലം. നിങ്ങള്‍ തെളിവായി കാണിച്ച ഈ ഹദീസ് തന്നെ നിങ്ങളുടെ വാദത്തെ ശരിയല്ലെന്ന് തെളിയിക്കുന്നു. ശ്രദ്ധിച്ച് വായിക്കുക. *പിന്നെ ഉമര്‍(റ) 8 റക്’അത്ത് നിസ്കരിക്കാനാണ് കല്പിച്ചതെന്ന് പറഞ്ഞത് കുറച്ച് അധികമായിപ്പോയി. തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ ഒരു കളവ് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഉമര്‍(റ) നടപ്പാക്കിയത് 20 റക്അത്ത് ആണെന്ന് പുത്തന്‍ പ്രസ്ഥാനക്കാര്‍ പോലും അംഗീഗരിക്കുന്ന കാര്യമാണ്- وروى البيهقي بإسناد صحيح كما قال النووي عن السائب بن يزيد الصحابي رضي الله
عنه قال: كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان بعشرين ركعة وكانوا يقومون بالمئتين.." المجموع 4/32.
وعن مالك بن أنس عن يحيى بن سعيد الأنصاري: أن عمر بن الخطاب أمر رجلا يصلي بهم عشرين ركعة
وعن سيدنا السائب بن يزيد رضي الله عنه قال: ( كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان بعشرين ركعة وكانوا يقومون بالمئتين وكانوا يتوكؤون على عصيهم في عهد عثمان من شدة القيام)([6]).
وقال ابن تيمية : قد ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان ويوتر بثلاث فرأى كثير من العلماء أن ذلك هو السنة لأنه إقامة بين المهاجرين والأنصار ولم ينكر منكر، وهذه هي صورة الإجماع
إن الثلاث والعشرين هي سنة أمير المؤمنين عمر بن الخطاب – رضي الله عنه – وهو أحد الخلفاء الراشدين الذين أمرنا باتباعهم حيث قال النبي صلى الله عليه وسلم‏:‏ ‏(‏عليكم بسنتي وسنة الخلفاء الراشدين المهديين من بعدي)‏ .
പിന്നെ ഇത് ദീനിന്റെ വിഷയം മാത്രമല്ല. നാം ഓരോരുത്തരുടെയും പരലോകത്തിലെ ഭാവിയും കൂടിയാണ്. അതിനാല്‍ പള്ളിയിലെ ഉസ്താദ് പറഞ്ഞതാണ്. അല്ലെങ്കില്‍ ഞങ്ങളുടെ പരിപാടിയിലെ സി.ഡി യില്‍ കണ്ടതാണ്. സംഘടയുടെ തീരുമാനമാണ് എന്ന് പറഞ്ഞാലൊന്നും ദീനില്‍ തെളിവല്ല. ഖുര്‍ആന്‍, നബി (സ) തങ്ങളുടെ ജീവിത ചര്യ. അത് മനസാ വാചാ കര്‍മ്മണാ പകര്‍ന്നെടുത്ത സഹാബത്ത്. അവരെയാണ് മാത്രുകയാക്കേണ്ടത്, പിന്‍പറ്റേണ്ടത്. നമ്മുടെ ഈമാന്‍ ആ വഴിക്കാണോയെന്ന് നാം ഓരോരുത്തരും സ്വയം ചിന്തിച്ച് നോക്കിയാല്‍ മതി. എനിക്ക് ശേഷം എന്റെ സഹാബത്തിനെ , ഖുലഫാക്കളെ പിന്‍പറ്റണമെന്നത് നബി(സ) തങ്ങളുടെ കല്പനയാണ്. ഖുലഫാക്കളുടെ ചര്യ മുറുകെപ്പിടിക്കല്‍ എന്റെ ചര്യയെ മുറുകെപ്പിടിക്കലാണ്.. ആ ഖുലഫാക്കളുടെ ചര്യ അംഗീഗരിക്കാന്‍ പ്രയാസമാകുന്നത് ഹദീസിന്റെ ദുര്‍ബലതയല്ല. ഈമാന്റെ ദുര്‍ബലതയാണ്. فقد طلب منا الرسول صلى الله عليه وآله وسلم أن نتمسك بسنة خلفائه كما نتمسك بسنته ، وحذر من محدثات الأمور ، وهي التي تخرج عن سنته وعن سنة خلفائه ، فَكَأَنَّ الذين يخالفون ويُحاربون سنة الخلفاء ، أو يُثَبطون عنها ، أو ينكرونها كَـأَنَّهم يردون على النبي صلى الله عليه وآله وسلم .. അല്ലാഹുവിനെ പ്രിയപ്പെട്ട ഹബീബ് സല്ലല്ലാഹു അലൈഹി വസല്ലം സ്വര്‍ഗാവകാശിയായി പ്രഖ്യാപിച്ച വ്യക്തി,എനിക്ക് ശേഷം ഒരു നബി വരികയാണെങ്കില്‍ അത് ഉമര്‍ ആയിരിക്കുമെന്ന് പറഞ്ഞ വ്യക്തി, മുസ്ലിം സമുദായത്തിന് അമീറുല്‍ മുഅമിനീന്‍. ബഹു: സയ്യിദിനാ ഉമര്‍ ഫാറൂഖ് റദിയല്ലാഹു അന്‍ഹു. അദ്ദേഹത്തെക്കൊണ്ട് അല്ലാഹു ഇങ്ങിനെ ഒരു തെറ്റ് ചെയ്യിപ്പിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ..? ഇനിയും ഉണ്ട്....إن عمر لمن الخلفاء الراشدين الذين أمرنا باتباع سنتهم، بل هو أحد الرجلين اللذين أمرنا رسول الله صلى الله عليه وسلم بالاقتداء بهما حيث قال‏:‏ ‏(‏إني لا أدري ما بقائي فيكم فاقتدوا باللذين من بعدي أبي بكر وعمر‏)‏‏(10)‏‏.‏ رواه الترمذي‏.‏ بل هو الرجل الذي قال فيه النبي صلى الله عليه وسلم‏:‏ ‏(‏إن الله جعل الحق على لسان عمر وقلبه‏)‏‏(11)‏‏.‏ رواه الترمذي، وهو الرجل الذي قال فيه النبي صلى الله عليه وسلم‏:‏ ‏(‏لقد كان فيما قبلكم من الأمم محدثون، فإن بك في أمتي أحد فإنه عمر‏)‏‏.‏ متفق عليه‏(12)‏‏.

Added (12-08-2009, 4:32 Am)
---------------------------------------------
ഉമര്‍ (റ) എടുത്ത തീരുമാനം തെറ്റായിരുന്നെങ്കില്‍ മുഅമിനീങ്ങളുടെ ഉമ്മയായ ബഹു:സയ്യിദ ആയിശ (റ) മഹതി അവര്‍കളായിരുന്നു ആദ്യമായി എതിര്‍ക്കുക. പക്ഷെ എല്ലാ സഹാബാക്കളും ആ തീരുമാനം അംഗീഗരിക്കുകയാണ് ചൈതത്. ഇത് അദ്ദേഹത്തിന്റെ വാളിനെപ്പേടിച്ചായിരുന്നില്ല. സഹാബാക്കള്‍ ദീനിന് എതിരുള്ള ഒരു തീരുമാനം ഉമറല്ല ആരുടെ ഭാഗത്ത് നിന്നായാലും അംഗീഗരിക്കുമെന്ന് കരുതുന്നുണ്ടോ.?ഒന്നിനേയും പേടിക്കാത്തവരാണവര്‍. അവര്‍ അംഗീഗരിച്ചു. അതിന് ശേഷം വന്ന കാലഘട്ടം അവരും അംഗീഗരിച്ചു. അതിന് ശേഷം വന്ന കാലഘട്ടക്കാരായ എല്ലാ ഇമാമീങ്ങളും അംഗീഗരിച്ചു. (ശാഫീ മദ്’ഹബിലെ ഉലമാക്കള്‍ 8 റക്’അത്ത് അംഗീഗരിക്കുന്നവരാണെന്ന് വായിച്ചു. അവര്‍ തങ്ങളുടെ നേതാവ് 20 ആണ് നിസ്കരിച്ചതെന്ന് അറിഞ്ഞ് കാണില്ല. അങ്ങിനെ എത്ര ഉലമാക്കള്‍)..അങ്ങിനെ ഏഴോ, എട്ടോ നൂറ്റാണ്ട് വരെയുള്ള എല്ലാ മുസ്ലിം കളും അംഗീഗരിച്ചോള്‍, അതിന് ശേഷം വന്ന കാലഘട്ടത്തിലെ ഒരു വ്യക്തി ഇത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ ഇവരെയെല്ലാം ഒഴിവാക്കി അദ്ദേഹത്തെ മാത്രുകുയാക്കണമെന്ന് തോന്നിയ ആ മനസ്സിനോട് ഒന്നു കൂടി ചോദിച്ച് നോക്കുക സഹൊദരന്മാരെ. നാം ആരെ ഒഴിവാക്കുന്നു. ആരെ അംഗീഗരിക്കുന്നു. ഇന്നും മക്കയിലും , മദീനത്തും പള്ളികളില്‍ 20 റക്അത്ത് നിസ്കരിക്കുന്നത് അന്നത്തെ ഉമറിന്റെ (റ) തീരുമാനമാണ്. എത്ര ബിദ്അത്തിന്റെ കൊടിങ്കാറ്റ് വീശിയിട്ടും ഇന്നും അവര്‍ പിടിച്ച് നില്‍ക്കുന്നു. നമുക്കും അല്ലാഹു തൌഫീക്ക് നല്‍കട്ടെ ആമീന്‍. അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ചെയ്യുവാന്‍ വസിയ്യത്ത് ചൈത് കൊണ്ട് നിറുത്തുന്നു. ഈ പരിശുദ്ധ റമദാനില്‍ അല്ലാഹു എല്ലാ ദുആകളും സ്വീകരിക്കും. അതിനാല്‍ അല്ലാഹു ഇഷ്ടപ്പെടുന്ന ആളുകളെ സ്നേഹിക്കാനും അവരുടെ കൂട്ടത്തില്‍ ആയിത്തീരാനും ദുആ ചെയ്യുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആമീന്‍.
പാപിയും, ദോഷിയുമായ ഈ എളിയവനെക്കൂടെ ദുആയില്‍ ഉള്‍പ്പെടുത്തണം എന്ന അപേക്ഷയോടെ നിറുത്തുന്നു.
അസ്സലാമു അലൈക്കും. “എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍”
മുഹമ്മദ് ഇഖ്ബാല്‍ നൂരി. അബുദാബി. യു എ ഇ.

a malayalee sahabi rasool (s.a) visit here

 
sameerpkkDate: വ്യാഴം, 13-08-2009, 10:38 PM | Message # 11
Sergeant
ഗ്രൂപ്പ്: ശ്രേഷ്ഠ അംഗം
സന്ദേശങ്ങള്‍ : 21
എന്‍റെ കീര്‍ത്തി : 2
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
വ അലൈക്കും സലാം ,
ചര്‍ച്ച പുനരാരമ്പിച്ചതില്‍ അതീവ സന്തോഷമുണ്ട്.ഒരു സംവാദം എന്ന നിലക്കുള്ള തുടര്‍ച്ചയായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് എനിക്ക് താല്പര്യമില്ല. മറിച്ച് സത്യസന്ധമായ ഒരു ദീനി പഠനം എന്ന നിലക്കാണ് ഞാന്‍ ഇതിനെ സമീപിക്കുന്നത്. ഒരു പ്രത്യേക സംഘടനയോ വിഭാഗമോ എനിക്ക് വിഷയമല്ല. അതിനു അല്ലാഹു സാക്ഷിയാണ്. എല്ലാവരും ഇതില്‍ പങ്കെടുത്താല്‍ നമുക്ക് അറിവുകള്‍ പങ്കുവെക്കാമായിരുന്നു.
ഇവിടെ ഇഖ്‌ബാല്‍ക്കാടെ അഭിപ്രായത്തെ ആദരവോടു കൂടിത്തന്നെ ഖണ്ഡിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌. ദീനില്‍ സത്യമെന്നു എനിക്ക് നൂറ് ശതമാനവും ഉറപ്പുള്ള ഒരു കാര്യം പറയുന്നതില്‍ വൈക്ലബ്യം വേണ്ടല്ലോ. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസാണ് നമ്മള്‍ പറഞ്ഞു വെച്ചത്. അബു സലമ (റ) ആയിശ (റ) യോട് ചോദിക്കുകയായിരുന്നു നബി(സ)യുടെ റമദാനിലെ നമസ്ക്കാരത്തെ പറ്റി. ഇത് അസര്‍ നമസ്ക്കാരത്തെ കുറിച്ചോ ഫജര്‍ നമ്സ്ക്കാരത്തെ കുറിച്ചോ അല്ല എന്ന് ഏത് കുട്ടിയ്ക്കും മനസ്സിലാവുന്നതല്ലേ. അത് രാത്രി നമസ്ക്കാരം തന്നെയാണ്. ഇമാം ബുഖാരി باب صلاة تراويح (തറാവീഹ് നമ്സ്ക്കാരത്തിന്റെ പാഠം) എന്ന അദ്ധ്യായത്തിലാണ് ഈ ഹദീസ്‌ കൊടുത്തതെങ്കില്‍ നമുക്ക് മറിച്ച് ചിന്തിക്കേണ്ട ആവശ്യമുണ്ടോ.ഇമാം ബുഖാരിയെ പോലെ ഒരു മുഹദ്ദിസ്സ് ഒരിക്കലും സംശയമുള്ള ഒന്നിനെ തന്റെ കിത്താബില്‍ പെടുത്തില്ലല്ലോ. രാത്രി നമസ്ക്കാരങ്ങള്‍ക്കുള്ള മറ്റൊരു പേരാണ് തറാവീഹ് എന്ന് നമ്മള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ ഈ തറാവീഹ്, വിത്ര്‍, ഖിയാമു ലൈല്‍, ഖിയാമു റമദാന്‍, തഹജ്ജുദ് എല്ലാം ഒരു നമസ്ക്കാരം തന്നെയാണ്. അത് റമദാനിലും അല്ലാത്തപ്പോഴും പതിനൊന്നേ നമസ്ക്കരിച്ചുള്ളൂ എന്നേ ഇവിടെ പറഞ്ഞുള്ളൂ. റസൂല്‍(സ)വഫാത്തായത്തിനു ശേഷം അര നൂറ്റാണ്ടിനടുത്തു ജീവിച്ചിരുന്ന നമ്മുടെ ഉമ്മ ഇതിനെതിരെ മറ്റു നമസ്ക്കാരം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാതിരിക്കുമോ?രാത്രി നമസ്ക്കാരം റമദാനില്‍ മാത്രമല്ല അല്ലാത്തപ്പോഴും ഉണ്ട്. നുബുവ്വത്ത് കിട്ടിയ കാല ഘട്ടത്തില്‍ തന്നെ രാത്രി നമസ്ക്കാരം ഉണ്ടായിരുന്നു. സൂറത്ത്‌ മുസ്സമ്മില്‍ അതിനെ കുറിച്ച് പറയുന്നുണ്ട്. 23 കൊല്ലക്കാലം റസൂല്‍(സ)നമസ്ക്കരിച്ച ഒരു കര്‍മ്മം അത് നിജപ്പെടുത്താതെ പോകുമോ? ഇനി തറാവീഹ് നമസ്ക്കാരം 20 എന്ന് മാത്രമല്ല 26 എന്നും 36 എന്നും 46 എന്നും അഭിപ്രായമുണ്ട്. ഇമാം മാലിക്‌ മദീനയില്‍ വരുമ്പോള്‍ അവിടെ 36 റക്കഅത്ത് ആണ് നമസ്ക്കരിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. രണ്ടു നൂറ്റാണ്ടിനു മുന്‍പ് വരെ മക്കത്ത് നാല് മദ്ഹബിന്റെ ആളുകളും നാലായിട്ടാണ് നമസ്ക്കരിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാവില്ലല്ലോ. അന്ന് അവിടെ നടന്ന മാതൃക നമുക്ക് പിന്തുടരാനാവുമോ? ഇനി 20 റക്കഅത്ത് എന്ന് വന്ന ഹദീസിനെ കുറിച്ച് പറയാം. ഇബ്നു അബീ ശൈബ എന്ന ഹദീസിന്റെ കിത്താബിലാണ് ഇത് കണ്ടത്. സിംഹഭാഗം മുഹദ്ദിസുകളും ഇത് സഹീഹല്ല എന്നല്ലേ അഭിപ്രായപ്പെട്ടിട്ടുള്ളത്. ബൈഹഖി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് ഇഖ്‌ബാല്‍ക്ക നേരത്തെ പറഞ്ഞത്. ബൈഹഖി ഹദീസ്‌ പണ്ഡിതന്‍ അല്ല എന്ന് ഞാന്‍ പറയില്ല.പക്ഷെ ബുഖാരി,മുസ്‌ലിം,അഹമ്മദ്‌ പോലെ പ്രബലനല്ലല്ലോ അദ്ദേഹം. മാത്രമല്ല ഈ ഹദീസ്‌ സഹീഹാണ് എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെയും ഇവിടെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ട്. അത് ഒരു ഉദ്ധരണിയാണ്. كانوا يقومون അവര്‍ നമസ്ക്കരിക്കാരുണ്ടായിരുന്നു എന്നാണു ഇഖ്‌ബാല്‍ക്ക കാണിച്ച ഹദീസിലുള്ളത്. ആര് ? എവിടെ? എന്നെല്ലാം ചോദ്യമുണ്ട് അവിടെ. അവര്‍ സഹാബികളായിരുന്നുവോ? താബിയീങ്ങള്‍ ആയിരുന്നുവോ?നമസ്ക്കരിച്ചത് മദീനയിലായിരുന്നോ?ഇതൊന്നും പറയുന്നില്ല.ഒന്നാമത് അതിന്റെ സനദും സഹീഹല്ല. മദീനയില്‍ 36 റക്കഅത്ത് നമസ്ക്കരിക്കുന്ന കാലത്ത്, ഇമാം മാലിക്‌ വന്നു പറഞ്ഞത് ഉമര്‍(റ) ആളുകളെ ഒരുമിച്ചു കൂട്ടിയ 11 റക്കഅത്ത് നമസ്ക്കരിക്കാനാണ് എനിക്കിഷ്ടം എന്നാണ്. ഇത് എന്റെ വാക്കാണെങ്കില്‍ ചവറ്റുകൊട്ടയില്‍ വലിച്ചെറിയാം. പക്ഷെ ഇമാം ഷാഫിയുടെ ഉസ്താദ്‌ ആയ ഇമാം മാലിക്‌ ഇബ്നു അനസിന്റെതാണ് ഈ വാചകം. മുവത്ത തള്ളാന്‍ ഇക്ക തയ്യാറല്ലല്ലോ. മുന്‍വിധികളും പിടിവാശികളും മാറ്റിവെച്ച് ദുര്‍ബലതകള്‍ ഒട്ടും തീണ്ടാത്ത നമ്മുടെ ഉമ്മ പഠിപ്പിച്ച ഇമാം ബുഖാരിയുടെ ഹദീസ്‌ നമുക്ക് പിന്തുടര്‍ന്നുകൂടെ? അല്ലാഹു അനുഗ്രഹിക്കട്ടെ.


സമീര്‍ കലന്തന്‍ ചേറ്റുവ
 
shajipDate: ഞായര്‍, 16-12-2012, 10:36 PM | Message # 12
റാങ്ക്
ഗ്രൂപ്പ്: പ്രഥമ അംഗം
സന്ദേശങ്ങള്‍ : 1
എന്‍റെ കീര്‍ത്തി : 0
ഇപ്പോള്‍ എന്‍റെ അവസ്ഥ: ഓഫ്‌ലൈന്‍
തറാവീഹിന്റെ റക്അത്തുകള്‍/ ഇമാം സുയൂത്വി(റ)

'ഇന്നറിയപ്പെടുന്ന ഇരുപത് റക്അത്ത് തറാവീഹ് നബി(സ) നമസ്കരിച്ചിട്ടുണ്േടാ?' എന്ന് അനേകം പ്രാവശ്യം പലരും എന്നോട് ചോദിച്ചിരിക്കുന്നു. 'ഇല്ല' എന്നാണ് എന്റെ മറുപടി. ചോദ്യകര്‍ത്താക്കള്‍ ഇതുകൊണ്ട് സംതൃപ്തരാവുകയില്ല. അതിനാല്‍ അല്‍പം വിശദീകരിക്കാം.

പ്രബലവും ദുര്‍ബലവുമായ ഹദീസുകള്‍ റമദാനില്‍ നമസ്കരിക്കാനുള്ള കല്‍പനയും അതിനുള്ള പ്രചോദനവുമാണ് നല്‍കുന്നത്. അവ റക്അത്തുകളുടെ എണ്ണം ക്ളിപ്തപ്പെടുത്തിയിട്ടില്ല.

നബി(സ) ഇരുപത് റക്അത്ത് നമസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല. മൂന്ന് രാത്രികളില്‍ മാത്രം ഒരു നമസ്കാരം നിര്‍വഹിച്ചിട്ടുണ്ട്. അതിന്റെ എണ്ണം വ്യക്തമല്ല. അത് നിര്‍ബന്ധബാധ്യതയായിത്തീര്‍ന്നാല്‍ ജനത്തിന് അത് ബുദ്ധിമുട്ടാകുമെന്ന് കരുതി നാലാമത്തെ രാത്രി തിരുമേനി(സ) അതില്‍നിന്ന് പിന്മാറുകയാണ് ചെയ്തത്.
[color=blue]

Added (16-12-2012, 10:30 PM)
---------------------------------------------
തറാവീഹ് ഇരുപത് റക്അത്താണെന്ന് ചിലര്‍ സ്ഥിരീകരിക്കുന്നത് തല്‍സംബന്ധമായി വന്ന പ്രമാണയോഗ്യമല്ലാത്ത ഒരു ഹദീസിനെ അവലംബിച്ചുകൊണ്ടാണ്. ഞാന്‍ അതിന്റെ അപ്രാമാണികത വ്യക്തമാക്കാം:

ഇമാം ഇബ്നു അബീശൈബ(റ)യുടെ മുസ്നദ് എന്ന ഗ്രന്ഥത്തില്‍ യസീദ്, ഇബ്റാഹീമുബ്നു ഉസ്മാന്‍, ഹകമുബ്നു മിഖ്സം എന്ന പരമ്പരയിലൂടെ ഇബ്നു അബ്ബാസി(റ)ല്‍നിന്ന് 'റസൂലുല്ലാഹി(സ) റമദാനില്‍ ഇരുപത് റക്അത്തും വിത്റും നമസ്കരിച്ചിരുന്നു'വെന്നാണ് നിവേദനം.

ഈ ഹദീസ് അബൂശൈബ എന്നുകൂടി പേരുള്ള മേല്‍പറയപ്പെട്ട ഇബ്റാഹീമുബ്നു ഉസ്മാനില്‍നിന്ന് അബൂനുഐം മാധ്യമമായി ഇമാം അബ്ദുബ്നു ഹുമൈദ്(റ) തന്റെ മുസ്നദിലും ഇതേ അബൂശൈബയില്‍നിന്ന് മന്‍സൂറുബ്നു മസാഹിം മുഖേന ഇമാം ബഗവി(റ) തന്റെ മുഅ്ജമിലും നിവേദനം ചെയ്തിരിക്കുന്നു. അബൂശൈബ വഴിയായി ഇമാം ത്വബറാനി(റ)യും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസ് അങ്ങേയറ്റം ദുര്‍ബലവും പ്രമാണയോഗ്യമല്ലാത്തതുമാണെന്ന് ഞാന്‍ പ്രസ്താവിക്കുന്നു.

ഇമാം ദഹബി(റ) അദ്ദേഹത്തിന്റെ മീസാനില്‍ പറയുന്നു: കൂഫ നിവാസിയും വാസിത്വിലെ ഖാദിയുമായിരുന്ന ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്ന അബൂശൈബ തന്റെ മാതാവിന്റെ ഭര്‍ത്താവായ ഹകമുബ്നു ഉയൈനയില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നു. ഇമാം ശുഅ്ബ അയാളെ കള്ളം പറയുന്നവനെന്നും, ഇമാം ഇബ്നു മഈന്‍(റ) അയാള്‍ വിശ്വാസയോഗ്യനല്ലെന്നും, ഇമാം അഹ്മദുബ്നു ഹമ്പല്‍ അയാള്‍ ദുര്‍ബലനാണെന്നും ഇമാം ബുഖാരി(റ) അയാള്‍ അസ്വീകാര്യനായതിനാല്‍ മുഹദ്ദിസുകള്‍ അയാളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ മൌനം പാലിച്ചിരിക്കുകയാണെന്നും, ഇമാം നസാഈ(റ) അയാള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് വര്‍ജിക്കപ്പെടേണ്ടതാണെന്നും പ്രസ്താവിച്ചിരിക്കുന്നു.

Added (16-12-2012, 10:30 PM)
---------------------------------------------
ഇമാം ദഹബി തുടരുന്നു:

"റസൂലുല്ലാഹി(സ) ജമാഅത്തായിട്ടല്ലാതെ ഇരുപത് റക്അത്തും വിത്റും നമസ്കരിച്ചിരുന്നുവെന്ന് ഹകമുബ്നു മിഖ്സം വഴിയായി അയാള്‍ റിപ്പോര്‍ട്ട് ചെയ്തതും അസ്വീകാര്യമാണ്. ഹകമില്‍നിന്ന് അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇയാള്‍തന്നെ ഹകമില്‍നിന്ന് ഒറ്റ ഹദീസേ താന്‍ കേട്ടിട്ടുള്ളൂ എന്നും പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു....''

ഇമാം ദഹബിയുടെ പ്രസ്താവന സമാപിച്ചു.

ഇമാം മിസ്സീ(റ) അദ്ദേഹത്തിന്റെ തഹ്ദീഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

"ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്ന അബൂശൈബ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ നിരസിക്കപ്പെടേണ്ടതാകുന്നു. 'നബി(സ) റമദാനില്‍ ഇരുപത് റക്അത്തും വിത്റും നമസ്കരിച്ചിരുന്നു' എന്നതും അത്തരത്തില്‍പെട്ട ഹദീസാകുന്നു. പ്രസിദ്ധ ഇമാമുമാരായ അഹ്മദുബ്നു ഹമ്പല്‍(റ), ഇബ്നുമഈന്‍(റ), ബുഖാരി(റ), നസാഈ(റ), അബൂഹാതമുര്‍റാസി(റ), ഇബ്നു അദിയ്യ്(റ), തിര്‍മിദി(റ), അഹ്വസ്വുബ്നുല്‍ മുഫദ്ദലില്‍ ഗലാബി(റ) എന്നിവര്‍ 'അയാളെ ദുര്‍ബലനാക്കി തള്ളിക്കളഞ്ഞിരിക്കുന്നു'. അയാള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് അസ്വീകാര്യമാണെന്ന് ഇമാം തിര്‍മിദി(റ)യും അയാള്‍ അനഭിമതനാണെന്ന് ഇമാം ജൌസിജാനിയും അയാള്‍ പ്രബലനല്ലെന്ന് ഇമാം അബൂഅലിയ്യിന്നൈസാബൂരി(റ)യും 'അയാള്‍ ദുര്‍ബലനാണ്, അയാളുടെ ഹദീസ് രേഖപ്പെടുത്താനേ പാടില്ല' എന്ന് ഇമാം സ്വാലിഹുബ്നു മുഹമ്മദ് അല്‍ബഗ്ദാദി(റ)യും പ്രസ്താവിച്ചിരിക്കുന്നു. ഇമാം മുആദുല്‍ അമ്പരി(റ) പറയുന്നു: 'അയാളില്‍നിന്ന് നിവേദനം ചെയ്യാമോ' എന്നന്വേഷിച്ചുകൊണ്ട് ഞാന്‍ ഇമാം ശുഅ്ബ(റ)ക്ക് കത്തെഴുതി. 'പാടില്ല, അയാള്‍ ആക്ഷേപാര്‍ഹനാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'' ഇമാം മിസ്സീ(റ)യുടെ വാക്കുകള്‍ അവസാനിച്ചു.

Added (16-12-2012, 10:31 PM)
---------------------------------------------
ഇത്രയും ഇമാമുമാര്‍ ഏകസ്വരത്തില്‍ ദുര്‍ബലനായി പ്രഖ്യാപിച്ച ഒരു വ്യക്തിയുടെ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നത് അനുവദനീയമല്ല. മഹാപണ്ഡിതന്മാരും ധിഷണാശാലികളുമായ ഈ രണ്ട് ഇമാമുമാര്‍ (ഇമാം ദഹബിയും ഇമാം മിസ്സീയും) അയാളെക്കുറിച്ച് ഒട്ടേറെ പ്രസ്താവനകളുദ്ധരിക്കുകയും ഏറ്റവും കുറഞ്ഞ തോതിലെങ്കിലും ആരും വിശ്വസ്തനെന്ന് സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്തവനുമായ ഒരാളുടെ നിവേദനം എന്ന നിലക്ക് വിശേഷിച്ചും ഈ ഹദീസ് തള്ളിക്കളയേണ്ടതാണ്. 'ഹദീസ്നിവേദകരെ പരിശോധിക്കുന്ന പണ്ഡിതന്മാരില്‍ രണ്ടാളുകള്‍ ഒരു വിശ്വസ്തനെ ദുര്‍ബലനാക്കുന്നതിലോ ഒരു ദുര്‍ബലനെ വിശ്വസ്തനാക്കുന്നതിലോ ഏകോപിച്ചിട്ടില്ല' എന്ന് ഹദീസ് നിരൂപണവിശാരദനായ ഇമാം ദഹബി(റ) പ്രസ്താവിച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. മാത്രമല്ല, ഇമാം ശുഅ്ബയെപ്പോലൊരാള്‍ വ്യാജനെന്ന് വിശേഷിപ്പിച്ച ഒരാളുടെ ഹദീസിലേക്ക് തിരിഞ്ഞുനോക്കാനേ പാടില്ല. മേല്‍പറഞ്ഞ രണ്ട് ഹദീസ്പഠിതാക്കള്‍ ഉദ്ധരിച്ചിട്ടുള്ള അനേകം ജ്ഞാനികളുടെ പ്രസ്താവനകള്‍തന്നെ ഈ ഹദീസ് നിരാകരിക്കപ്പെടാന്‍ മതിയായ കാരണമാകുന്നു.

ഇതാണ് 20 റക്അത്ത് തറാവീഹ് നബി(സ) നമസ്കരിച്ചിട്ടുണ്െടന്ന വാദം തള്ളിക്കളയുന്നതിനുള്ള ഒന്നാമത്തെ ന്യായം.

രണ്ടാമത്തെ ന്യായം:

റസൂലുല്ലാഹി(സ)യുടെ റമദാനിലെ രാത്രിനമസ്കാരത്തെക്കുറിച്ച് ആഇശ(റ)യോട് ചോദിച്ചപ്പോള്‍ 'റമദാനിലോ അല്ലാത്ത കാലത്തോ നബിതിരുമേനി പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചിട്ടില്ല' എന്ന് മറുപടി പറഞ്ഞത് സ്വഹീഹുല്‍ ബുഖാരിയിലും മറ്റു ഗ്രന്ഥങ്ങളിലും നിരാക്ഷേപം സ്ഥിരപ്പെട്ട ഹദീസാണ്.

മൂന്നാമത്തെ ന്യായം:

'ഇത് നല്ല ബിദ്അത്ത്. ഇപ്പോള്‍ ഉറങ്ങിയിട്ട് രാത്രിയുടെ അവസാനത്തില്‍ നമസ്കരിക്കുന്നതാണ് ഇതിനേക്കാള്‍ ശ്രേഷ്ഠം' എന്ന് തറാവീഹിനെ സംബന്ധിച്ച് ഉമര്‍(റ) പറഞ്ഞതായുളള നിവേദനം സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ഈ നമസ്കാരത്തെ ബിദ്അത്തുന്‍ ഹസനഃ അതായത് 'ഉത്തമ ബിദ്അത്ത്' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. 'ഈ നമസ്കാരം റസൂലുല്ലാഹി(സ)യുടെ കാലത്ത് ഉണ്ടായിരുന്നതല്ല' എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഇക്കാര്യം ഇമാം ശാഫിഈ(റ) ഖണ്ഡിതമായി പറഞ്ഞിട്ടുണ്െടന്ന് ശൈഖ് ഇസ്സുദ്ദീനിബ്നു അബ്ദിസ്സലാം ഉള്‍പ്പെടെയുള്ള ഒരു സംഘം ഇമാമുമാര്‍ വ്യക്തമാക്കിയതാണ്.

ബിദ്അത്തിനെ അഞ്ചായി വിഭജിച്ചുകൊണ്ട് 'സുന്നത്തായ ബിദ്അത്തിനുദാഹരണം തറാവീഹ് നമസ്കാരമാകുന്നു' എന്ന് പ്രസ്താവിച്ചതിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഇമാം ശാഫിഈ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു: "ദീന്‍ കാര്യങ്ങളിലെ നൂതനാചാരങ്ങള്‍ രണ്ടിനമാകുന്നു: ഒന്ന്, അല്ലാഹുവിന്റെ ഗ്രന്ഥത്തോടും നബിചര്യയോടും സ്വഹാബത്തിന്റെ നടപടിയോടും ഇജ്്മാഇനോടും എതിരായത്. ഇപ്രകാരമുള്ള ആചാരങ്ങള്‍ ദുഷിച്ച ബിദ്അത്താകുന്നു. രണ്ടാമത്തേത്, നല്ല കാര്യങ്ങള്‍ പുതുതായി ആവിഷ്കരിക്കപ്പെടുകയാണ്. ഇത് ആക്ഷേപാര്‍ഹമല്ല. ഈ അര്‍ഥത്തിലാണ് റമദാന്‍മാസത്തിലെ നമസ്കാരത്തെക്കുറിച്ച് ഉമര്‍(റ) ബിദ്അത്തുന്‍ ഹസനയെ(നല്ല പുതുമ)ന്ന് പറഞ്ഞത്. ഈ നമസ്കാരം മുമ്പില്ലാതിരുന്ന പുതിയൊരു നല്ല കാര്യമാകുന്നു എന്ന് സാരം.'' ഇമാം ശാഫിഈയുടെ ഇവ്വിഷയകമായ അന്തിമാഭിപ്രായമാണിത്.

'ഉമറി(റ)ന്റെ കാലത്ത് ജനങ്ങള്‍ റമദാനില്‍ ഇരുപത് റക്അത്ത് നമസ്കരിച്ചിരുന്നു' എന്ന് സാഇബുബ്നു യസീദ്(റ) എന്ന സ്വഹാബിയില്‍നിന്നും സുനനുല്‍ ബൈഹഖിയിലും മറ്റും അന്യൂനമായ നിവേദകപരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റസൂലുല്ലാഹിയുടെ കാലത്ത് ജനങ്ങള്‍ അപ്രകാരം ഇരുപത് റക്അത്ത് നമസ്കരിച്ചിരുന്നുവെങ്കില്‍ അദ്ദേഹം അതും പ്രസ്താവിച്ചേനെ. പ്രബലമായ ആധാരവും ഏറ്റം ഉചിതമായ പ്രമാണവും നബി(സ)യുടെ കാലത്തെ നടപടിയാണല്ലോ.

Added (16-12-2012, 10:36 PM)
---------------------------------------------
നാലാമത്തെ ന്യായം:

തറാവീഹിന്റെ എണ്ണത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമില്ല. നബി(സ)യുടെ പ്രവൃത്തി മുഖേന അത് സ്ഥിരപ്പെട്ടിട്ടുണ്െടങ്കില്‍ അവരതില്‍ ഭിന്നിക്കുമായിരുന്നില്ല. അസ്വദുബ്നു യസീദ്(റ) വിത്റിനു പുറമെ നാല്‍പത് റക്അത്ത് നമസ്കരിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. 'വിത്റ് കൂടാതെ തറാവീഹ് മാത്രം മുപ്പത്തിയാറ് റക്അത്താകുന്നു' എന്ന് ഇമാം മാലികില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്. 'വിത്റിന്റെ മൂന്ന് റക്അത്തുള്‍പ്പെടെ ജനങ്ങള്‍ റമദാനില്‍ മുപ്പത്തിയൊമ്പത് റക്അത്ത് നമസ്കരിച്ചിരുന്നു'വെന്ന് നാഫിഅ്(റ) പ്രസ്താവിച്ചതാണ് അദ്ദേഹത്തിനുള്ള ആധാരം.

അഞ്ചാമത്തെ ന്യായം:

തറാവീഹിലെ നന്നാല് റക്അത്തുകള്‍ക്കിടയില്‍ ത്വവാഫ് ചെയ്യലും ത്വവാഫിന്റെ രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കലുമായിരുന്നു മക്കാനിവാസികളുടെ പൂര്‍വകാല നടപടി. അഞ്ചാമതായി നമസ്കരിക്കുന്ന നാല് റക്അത്തിനുശേഷം അവര്‍ ത്വവാഫ് കൂടാതെ പിരിഞ്ഞുപോവുകയും ചെയ്തിരുന്നു. എന്നാല്‍ മക്കക്കാരോട് പുണ്യത്തില്‍ തുല്യരാവാന്‍ ആഗ്രഹിച്ച മദീനാനിവാസികള്‍ കഅ്ബാ പ്രദക്ഷിണത്തിന്റെ സ്ഥാനത്ത് വേറെ നാല് റക്അത്തുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് മുപ്പത്തിയാറ് റക്അത്ത് നമസ്കരിക്കാന്‍ തീരുമാനിക്കുകയും അപ്രകാരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. തറാവീഹിന്റെ എണ്ണം ഖണ്ഡിതമായി സ്ഥിരപ്പെട്ടിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും റക്അത്തുകള്‍ വര്‍ധിപ്പിക്കുമായിരുന്നില്ല.

മദ്ഹബ് ഗ്രന്ഥങ്ങള്‍, വിശിഷ്യാ ഇമാം നവവി(റ)യുടെ ശര്‍ഹുല്‍ മുഹദ്ദബ് വായിക്കുകയും തറാവീഹിലെ ഖുര്‍ആന്‍ പാരായണം, അതിന്റെ സമയം, സംഘടിതാനുഷ്ഠാനത്തിനുള്ള പുണ്യം എന്നിവ അതില്‍ പ്രതിപാദിച്ചിട്ടുള്ളതും അവക്ക് തെളിവുദ്ധരിച്ചിട്ടുള്ളതും സ്വഹാബത്തിന്റെ പ്രവൃത്തിയും അവരുടെ ഇജ്മാഉം കൊണ്ടാണെന്ന് കാണുന്ന ഒരു വ്യക്തിക്ക് ഉറപ്പായും ഗ്രഹിക്കാവുന്നതാണ്. 'തദ്വിഷയകമായി നബി(സ)യിലേക്ക് ബന്ധിപ്പിക്കപ്പെടാവുന്ന യാതൊരു ഹദീസും ഗ്രന്ഥകാരന് ലഭിച്ചിട്ടില്ല. ലഭിച്ചിരുന്നുവെങ്കില്‍ അതുകൊണ്േട അദ്ദേഹം തെളിവുദ്ധരിക്കുമായിരുന്നുള്ളൂ'വെന്ന്.

ഇതാണ് തല്‍സംബന്ധമായി എനിക്ക് നല്‍കാനുള്ള മറുപടി. അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

'നബി(സ) ജനങ്ങളോടൊപ്പം രണ്ടു രാത്രികളില്‍ ഇരുപത് റക്അത്ത് നമസ്കരിച്ചു. മൂന്നാമത്തെ രാത്രി ജനം തടിച്ചുകൂടിയെങ്കിലും നബി(സ) അവരോടൊപ്പം നമസ്കരിക്കാന്‍ ചെന്നില്ല' എന്ന നിവേദനത്തെ സംബന്ധിച്ച് ശൈഖുല്‍ ഇസ്ലാം ഇബ്നുഹജര്‍(റ) അദ്ദേഹത്തിന്റെ തഖ്രീജു അഹാദീസിശ്ശര്‍ഹില്‍ കബീറില്‍ രേഖപ്പെടുത്തുന്നു:

'എന്നാല്‍ റക്അത്തിന്റെ എണ്ണത്തെ സംബന്ധിച്ച് ജാബിറി(റ)ല്‍നിന്ന് ഇമാം ഇബ്നുഹിബ്ബാന്‍ തന്റെ സ്വഹീഹില്‍ നിവേദനം ചെയ്തിട്ടുള്ളത് നബി(സ) പ്രസ്തുത രാത്രികളില്‍ ജനങ്ങളോടൊപ്പം എട്ട് റക്അത്ത് നമസ്കരിക്കുകയും തുടര്‍ന്ന് വിത്റ് നമസ്കരിക്കുകയും ചെയ്തിരുന്നുവെന്നാണ്'.

ഇരുപത് റക്അത്തിനെ പരാമര്‍ശിക്കുന്ന ഒരു ഹദീസ് ഇമാം ബൈഹഖി(റ) ഇബ്നു അബ്ബാസില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'നബി(സ) റമദാനില്‍ ജമാഅത്തായിട്ടല്ലാതെ ഇരുപത് റക്അത്ത് നമസ്കരിച്ചിരുന്നു'വെന്ന്, സുലൈമുര്‍റാസി(റ)യുടെ കിതാബുത്തര്‍ഗീബില്‍ 'മൂന്ന് റക്അത്ത് വിത്റും നമസ്കരിച്ചിരുന്നു'വെന്ന് കൂടുതലായി വന്നിട്ടുണ്ട്. എന്നാല്‍, ഇമാം ബൈഹഖി(റ) ഈ ഹദീസ് ഉദ്ധരിച്ചതോടൊപ്പം ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്ന അബൂശൈബ വഴി മാത്രമേ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 'അയാള്‍ ദുര്‍ബലനാണ്' എന്നുകൂടി പ്രസ്താവിച്ചിരിക്കുന്നു.

ഇമാം മാലികിന്റെ മുവത്ത്വയിലും ഇമാം ബൈഹഖിയുടെ സുനനുല്‍ കുബ്റയിലും 'ഉമര്‍(റ) ഉബയ്യുബ്നു കഅ്ബിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചു'വെന്ന് റിപ്പോര്‍ട്ടുണ്ട്. 'അദ്ദേഹം ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത്ത് നമസ്കരിച്ചിട്ടുമുണ്ട്'. ഇതില്‍നിന്ന് വ്യക്തമാകുന്നതും നബി(സ) ഇരുപത് റക്അത്ത് തറാവീഹ് അനുഷ്ഠിച്ചതായി സ്ഥിരപ്പെട്ടിട്ടില്ലെന്നാണ്.

'നബി(സ) റമദാനിലോ അല്ലാത്ത കാലത്തോ പതിനൊന്ന് റക്അത്തിലേറെ നമസ്കരിച്ചിട്ടില്ല' എന്ന് ആഇശ(റ)യില്‍നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തതിനെ അവലംബിക്കുക വഴി നമുക്ക് എത്തിച്ചേരാവുന്നതിന്റെ അറ്റമാണ് ഇമാം ഇബ്നു ഹിബ്ബാന്റെ സ്വഹീഹില്‍നിന്ന് ഇവിടെ ഉദ്ധരിച്ചിട്ടുള്ള ഹദീസ്. തിരുമേനി(സ) എട്ടു റക്അത്ത് തറാവീഹും തുടര്‍ന്ന് മൂന്നു റക്അത്ത് വിത്റും ഉള്‍പ്പെടെ പതിനൊന്ന് റക്അത്താണ് നമസ്കരിച്ചിരുന്നത് എന്ന അടിസ്ഥാനത്തില്‍ ഇബ്നു ഹിബ്ബാന്റെ ഈ ഹദീസ് ആഇശ(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസിനോട് യോജിക്കുകയും ചെയ്യുന്നു.

'നബി(സ) ഏതെങ്കിലും ഒരു കര്‍മം അനുഷ്ഠിച്ചാല്‍ അത് പതിവാക്കിയിരുന്നു' എന്നതും ഈ അഭിപ്രായത്തിന് ഉപോദ്ബലകമാണ്.... ഈ അടിസ്ഥാനത്തില്‍ തിരുമേനി(സ) റമദാനില്‍ ഒരിക്കലെങ്കിലും ഇരുപത് റക്അത്ത് നമസ്കരിച്ചിരുന്നുവെങ്കില്‍ പിന്നീടൊരിക്കലും അതൊഴിവാക്കുമായിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ അത് ആഇശ(റ)ക്ക് അറിയാതിരിക്കുകയുമില്ല. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍. ഹിജ്റ പതിനാലാം വര്‍ഷത്തില്‍ ഉമര്‍(റ) ആണ് ആദ്യമായി സംഘടിതസ്വഭാവത്തില്‍ നടപ്പില്‍വരുത്തിയത് എന്ന് അസ്കരിയുടെ അല്‍ അവാഇലില്‍ ഉണ്ട്. റമദാന്‍മാസത്തിലെ നമസ്കാരത്തിന് ആദ്യമായി പുരുഷന്മാരെ ഉബയ്യുബ്നു കഅ്ബി(റ)ന്റെ നേതൃത്വത്തിലും സ്ത്രീകളെ സുലൈമാനുബ്നു അബീഖസ്മയുടെ നേതൃത്വത്തിലും സംഘടിപ്പിച്ചത് ഉമര്‍(റ) ആണെന്ന് ഹിശാമുബ്നു ഉര്‍വ(റ) അദ്ദേഹത്തിന്റെ പിതാവില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തതായി ഇമാം ബൈഹഖിയും മറ്റും രേഖപ്പെടുത്തിയിരിക്കുന്നു.

 
ഫോറം » ചര്‍ച്ചാ വേദി » ഇസ്‌ലാമിക ചര്‍ച്ചകള്‍ » തറാവീഹ് നമസ്ക്കാരം (വസ്തുതയും വിശകലനവും)
 • Page 1 of 1
 • 1
Search:

Download Malayalam Fonts

ChettuwaMWC
നമ്മുടെ ബ്ലോഗുകള്‍
 • മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി
 • മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
 • സമീര്‍ കലന്തന്‍
 • നിഷാം അബ്ദുള്‍ മനാഫ്‌
 • യൂസഫ്‌ ചേറ്റുവ
 • ജിഫാസ്‌ ചേറ്റുവ
 • അബ്ദുള്ള കുട്ടി ചേറ്റുവ
 • ഇവിടം നിങ്ങള്‍ക്ക്
 • ചേറ്റുവ കമ്മിറ്റി
  
Chettuwa
  മുഹമ്മദ്‌ ഇഖ്‌ബാല്‍ നൂരി
  
M.Iqbal
  സമീര്‍ കലന്തന്‍
  
Sameer Kalandan
  അബ്ദുള്ള കുട്ടി
  
Sameer Kalandan
  എഫ്.എ.സി. ചേറ്റുവ
  
FAC
  മഹാത്മ ബ്രദേഴ്സ്
  
MBC

  Copyright@ChettuwaMWC © 2020
  Site managed by uCoz